View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൈവമെന്നാല്‍ ആരാണ് ...

ചിത്രംവീണ്ടും വസന്തം (1975)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംരാഘവേന്ദ്ര
ആലാപനംപി സുശീല, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ദൈവമെന്നാലാരാണെന്നണ്ണനിൽ നിന്നറിഞ്ഞു ഞാൻ
പാൽ ചിന്തും നിൻ നെഞ്ചകമൊരു ക്യഷ്ണഗാഥയല്ലേ
അതിലോലമെന്റെ ചിന്തകളിൽ വിടരും സൗഗന്ധിക
പൂ വെല്ലും ചിരി തൂകി വരും സോദരി തൻ സ്നേഹം
സോദരിയുള്ളീ യില്ലം ചെറുമുല്ല ത്തോട്ടം
എൻ പെങ്ങളു ചിരിച്ചാലോ പുഷ്യരാഗമാല
അണ്ണന്റെ ഹ്യദയമേ സൗന്ദര്യമേട
ചൊല്ലെഴുമാ കാരുണ്യം സോദരിക്കു കാവൽ
എന്റെ കണ്ണിൽ നിന്റെ മോഹം രൂപാഞ്ജലി ചെയ്തു
കോവിലിൽ നിന്നൊളി തൂകും ദീപം നിൻ മനസ്സ്
ആ സ്നേഹം മീട്ടുന്ന മണിവീണ ഞാനും
അമ്മയും അണ്ണനും മൽപിതാവും നീ താൻ
ഇല്ലത്തിൽ വിളക്കായ് നീ വിലസുമെന്നും
മരുമക്കളുമൊരുമിച്ചു ചിരകാലം വാഴും
ഭർതൃ വീടും സ്വന്തം മാതൃവീടും സ്വന്തം
അണ്ണന്റെ വാക്കെന്നും എന്നാത്മ രക്ഷ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ത്യയല്ലേ എന്നമ്മ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
വന്നു വന്നു വന്നു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
നീയും ഞാനും പ്രേമത്തിന്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
അമ്മമ്മോ ഈ കുട്ടി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
ഒറ്റയ്ക്കിരുന്നു വലഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
നാഥാ മറന്നെന്നേ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര