View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ത്യയല്ലേ എന്നമ്മ ...

ചിത്രംവീണ്ടും വസന്തം (1975)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംരാഘവേന്ദ്ര
ആലാപനംപി സുശീല, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

തയ്യാരെ...തൈ തൈ...തയ്യാരെ തയ്യ
എന്നമ്മ...
ഇന്ത്യയല്ലേ..... എന്നമ്മ...
ഇന്ത്യയല്ലേ എന്നമ്മ....
സന്ദേശ വാഹിനിയമ്മ
എന്നാളും.... നമ്മളെയമൃതു നൽകി വളർത്തുമമ്മ... (ഇന്ത്യ)

ഇന്ത്യയിന്നും തോറ്റില്ല...
സന്താപം പൂണ്ടതില്ല ....
അഹിംസാപ്പൈതലിന്റെ താരാട്ടു നിർത്തിയില്ല ....(ഇന്ത്യ)

വർണ്ണമാലിക വിടർത്താമീ വെള്ളാരങ്കല്ലിൽ -നല്ല
നീരൊഴുക്കിൽ അണകെട്ടുവാൻ വേഗമണയുവിൻ
ആട്ടിയെത്തുവിൻ ... വേഗമണയുവിൻ...
ആയിരം മാധവങ്ങൾ ആടിടും പാടിടും
ആയിരം മാധവങ്ങൾ ആടിടും പാടിടും -നാളെ
പൂവയലിൽ പൊൻ വിളയും മുത്തുമണികളായി ....(ഇന്ത്യ)

മണ്ണും ജലവും പോൽ
നാമൊന്നായ് കലരേണം
ജാതിമതം കൂടാതെ പാടി നടക്കേണം
പാടിനടക്കേണം ചേർന്ന് പാടി നടക്കേണം
പിറന്ന നാട്ടിൻ രക്ഷയ്കായൊത്തു പണി ചെയ്യീടിൽ
ഭാവിയിലെ പൈതങ്ങൾ നമ്മെ വാഴ്ത്തിപ്പാടീടും ... (ഇന്ത്യ)

കാവേരി, ഗോദാവരി, ഗംഗാ, ക്യഷ്ണ പെരിയാറും
കൈ കോർത്തു ചേർന്നൊഴുകി കഷ്ടതകൾ മാറ്റേണം
കഷ്ടതകൾ മാറ്റേണം കാലദോഷം മാറ്റേണം
പ്രതിജ്ഞ നമ്മളെടുക്കേണം
പുതിയ പാത കാട്ടേണം
മഹാലക്ഷ്മിയെന്നും ഭരതനാട്യമാടേണം.. (ഇന്ത്യ)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൈവമെന്നാല്‍ ആരാണ്
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
വന്നു വന്നു വന്നു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
നീയും ഞാനും പ്രേമത്തിന്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
അമ്മമ്മോ ഈ കുട്ടി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
ഒറ്റയ്ക്കിരുന്നു വലഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
നാഥാ മറന്നെന്നേ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര