View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Changaathakkallurutti ...

MovieAppuram Bengal Ippuram Thiruvithaamkoor (2016)
Movie DirectorSennan Pallassery
LyricsBK Harinarayanan
MusicJassie Gift
SingersJassie Gift, Jyothi Krishna S

Lyrics

Lyrics submitted by: Ajay Nair

വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

ചങ്ങാത്ത കല്ലുരുട്ടി കുന്നുകേറി ചെന്നിടാമിനി
നെഞ്ചോരം ഏറെനാളു ചേർത്തുവച്ച
ലക്ഷ്യമരികെ വന്നിടാൻ...
ഒന്നുചേർന്നു സങ്കടം മറന്നു നമ്മൾ ഉയരെ നീങ്ങിടാം
എല്ലൂരിയ വേല ചെയ്തു നേടിടാം
ഉള്ളു കുളിരുമീണമോടെ പാടിടാം
പകലുമിരവും ഇഴപാകിയ പുതിയ കനവിലൊഴുകി ഒഴുകി
തീരം തിര തേടും പോലെ
മറുതീരം തിരഞ്ഞു പാഞ്ഞ തോണി പോലവേ
നേരം കളയാതെ പോയിടാം...
ദൂരെ വിളക്കുവച്ചു കാത്തിരിപ്പൂ നാളെ നമ്മേ
ചങ്ങാത്ത കല്ലുരുട്ടി കുന്നുകേറി ചെന്നിടാമിനി
നെഞ്ചോരം ഏറെനാളു ചേർത്തു വച്ച
ലക്ഷ്യമരികെ വന്നിടാൻ...

ഓ പുഞ്ചിരിക്കിനാവായ് നിന്നുള്ളൂ വെഞ്ചരിക്കും
വിൺമേഘമായി നമ്മളൊന്ന് ചേർന്നുപാടാം
പോയകാലമേ എന്നാത്മബന്ധനം
പൂവ് മാഞ്ഞ വെണ്ണിലാവ് ചൂടാൻ
നെഞ്ചിലുള്ള മൺചിരാത് നാളമേ നീ ഉണരുകിൽ
തീരം തിര തേടും പോലെ
മറുതീരം തിരഞ്ഞു പാഞ്ഞ തോണി പോലവേ
നേരം കളയാതെ പോയിടാം...
ദൂരെ വിളക്കുവച്ചു കാത്തിരിപ്പൂ നാളെ നമ്മേ
ചങ്ങാത്ത കല്ലുരുട്ടി കുന്നുകേറി ചെന്നിടാമിനി
നെഞ്ചോരം ഏറെനാളു ചേർത്തു വച്ച
ലക്ഷ്യമരികെ വന്നിടാൻ...

ഹേയ് വെൺപിറാവ് കൂട്ടം പൂച്ചില്ല തേടുംപോലെ
ഈ തോളുചേർന്നു കൂട്ടമായി മെല്ലെ നീങ്ങാം
മാരിവില്ലുപോലെ ഒന്നു കൈവരാൻ
മാടിമാടി നമ്മളെ വിളിക്കുന്നു
ഇനി നാളുതോറും നാം തിരഞ്ഞ മോഹവാനമിനിയുമിനിയും...


Other Songs in this movie

Appurathe Vaathil Chaare
Singer : Anwar Sadath, Gayathri Suresh, Jassie Gift, Pradeep Palluruthy   |   Lyrics : BK Harinarayanan   |   Music : Jassie Gift