Puzhayora Kadavathe ...
Movie | Noolppaalam (2016) |
Movie Director | Sinto Sunny |
Lyrics | GK Pallath |
Music | Vidyadharan Master |
Singers | P Jayachandran |
Lyrics
Lyrics submitted by: Indu Ramesh Puzhayorakkadavathe paazhmarakkompathu pularolam paadi thalarnnurangi kili pularolam paadi thalarnnurangi.. oduvilaa chundathe paazhmulamkuzhal veenu shruthi theernnudanjinnorormmayaayi verutheyen moham anaadhamaayi... puzhayorakkadavathe paazhmarakkompathu pularolam paadi thalarnnurangi kili pularolam paadi thalarnnurangi... peruviralthumpum pidichente nizhalaayi pirake nadannu valarnna baalyam.. (peruviralthumpum.. ) chirakadichaakaasha mathilukal thaandunna mugdha sankalpangal midhyayaayi irulinte changalappaadukal choodiya pularikal vidaraan madichu ninnoo pularikal vidaraan madichu ninnu... puzhayorakkadavathe paazhmarakkompathu pularolam paadi thalarnnurangi kili pularolam paadi thalarnnurangi.. maarathu cherthu njaan laalicha veenayum pullorkkudavum vimookamaayi.. (maarathu.. ) naavoru paadi unarthi valarthiyo- romal kanavuminnanyamaayi.. (naavoru.. ) ekanaay kaavil marathanalilentho thediyalayum nizhalaayi njaan thediyalayum nizhalaayi njaan.. maarathu cherthu njaan laalicha veenayum pullorkkudavum vimookamaayi.. pullorkkudavum vimookamaayi... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പുഴയോരക്കടവത്തെ പാഴ്മരക്കൊമ്പത്ത് പുലരോളം പാടിത്തളർന്നുറങ്ങി കിളി പുലരോളം പാടിത്തളർന്നുറങ്ങി.. ഒടുവിലാ ചുണ്ടത്തെ പാഴ്മുളംകുഴൽ വീണു ശ്രുതി തീർന്നുടഞ്ഞിന്നൊരോർമ്മയായി വെറുതെയെൻ മോഹം അനാഥമായി... പുഴയോരക്കടവത്തെ പാഴ്മരക്കൊമ്പത്ത് പുലരോളം പാടിത്തളർന്നുറങ്ങി കിളി പുലരോളം പാടിത്തളർന്നുറങ്ങി... പെരുവിരൽത്തുമ്പും പിടിച്ചെന്റെ നിഴലായി പിറകേ നടന്നു വളർന്ന ബാല്യം.. (പെരുവിരൽത്തുമ്പും.. ) ചിറകടിച്ചാകാശമതിലുകൾ താണ്ടുന്ന മുഗ്ദ്ധസങ്കല്പങ്ങൾ മിഥ്യയായി ഇരുളിന്റെ ചങ്ങലപ്പാടുകൾ ചൂടിയ പുലരികൾ വിടരാൻ മടിച്ചു നിന്നൂ പുലരികൾ വിടരാൻ മടിച്ചു നിന്നു... പുഴയോരക്കടവത്തെ പാഴ്മരക്കൊമ്പത്ത് പുലരോളം പാടിത്തളർന്നുറങ്ങി കിളി പുലരോളം പാടിത്തളർന്നുറങ്ങി... മാറത്ത് ചേർത്തു ഞാൻ ലാളിച്ച വീണയും പുള്ളോർക്കുടവും വിമൂകമായി.. (മാറത്ത്.. ) നാവോര് പാടി ഉണർത്തിവളർത്തിയോ- രോമൽക്കനവുമിന്നന്യമായി.. (നാവോര്.. ) ഏകനായ് കാവിൽ മരത്തണലിലെന്തോ തേടിയലയും നിഴലായി ഞാൻ തേടിയലയും നിഴലായി ഞാൻ.. മാറത്ത് ചേർത്തു ഞാൻ ലാളിച്ച വീണയും പുള്ളോർക്കുടവും വിമൂകമായി.. പുള്ളോർക്കുടവും വിമൂകമായി... |
Other Songs in this movie
- Oru Maampazham
- Singer : Shibu Antony | Lyrics : Sinto Sunny | Music : Vidyadharan Master
- De Varane Kummaatti
- Singer : Franco | Lyrics : Engandiyoor Chandrasekharan | Music : Vidyadharan Master
- Thaliraadum Kaavilu
- Singer : Sudeep Kumar | Lyrics : Engandiyoor Chandrasekharan, GK Pallath | Music : Vidyadharan Master
- Kasipan Bhakthiyum
- Singer : Natesh Shankar | Lyrics : Engandiyoor Chandrasekharan, GK Pallath | Music : Vidyadharan Master