Nadavaathil Thurannilla ...
Movie | Kamboji (2017) |
Movie Director | Vinod Mankara |
Lyrics | ONV Kurup |
Music | M Jayachandran |
Singers | KS Chithra |
Lyrics
Lyrics submitted by: Indu Ramesh Nadavaathil thurannilla.. padivaathil kadannoraalananjilla.. naru nilaavudichittum padivaathil kadannoraalananjilla.. varumenno.. varillenno... varuvaan vaikidumenno.. parayaathe poyathaam pranayamaanereyenno.. paaril maanasathaaril... naru nilaavudichittum padivaathil kadannoraalananjilla.. priyamennu ninachu njaan priyamennu ninachu njaanorukki vechavayilen priyathama ninekkethum kuthukamille.. chandana pudavayo sindoorathilakamo shrungaara rasamolum kaavyaalaapamo... naru nilaavudichittum padivaathil kadannoraalananjillaa.. kathirennu karuthi njaan karuthivechava verum pathirennu kaattil parannupomo.. vandukal thediyethum chempavizhangal kortha polchilankakalude gaanaalaapamo... naru nilaavudichittum padivaathil kadannoraalananjilla.. varumenno.. varillenno... varuvaan vaikidumenno.. parayaathe poyathaam pranayamaanereyenno.. paaril maanasathaaril... nadavaathil thurannillaa... oraalananjillaa... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് നടവാതിൽ തുറന്നില്ല.. പടിവാതിൽ കടന്നൊരാളണഞ്ഞില്ല.. നറുനിലാവുദിച്ചിട്ടും പടിവാതിൽ കടന്നൊരാളണഞ്ഞില്ല.. വരുമെന്നോ.. വരില്ലെന്നോ.. വരുവാൻ വൈകിടുമെന്നോ.. പറയാതെ പോയതാം പ്രണയമാണേറെയെന്നോ.. പാരിൽ മാനസതാരിൽ... നറുനിലാവുദിച്ചിട്ടും പടിവാതിൽ കടന്നൊരാളണഞ്ഞില്ല... പ്രിയമെന്നു നിനച്ചു ഞാൻ പ്രിയമെന്നു നിനച്ചു ഞാനൊരുക്കിവെച്ചവയിലെൻ പ്രിയതമ നിനക്കേതും കുതുകമില്ലേ.. ചന്ദനപ്പുടവയോ സിന്ദൂരത്തിലകമോ ശൃംഗാരരസമോലും കാവ്യാലാപമോ... നറുനിലാവുദിച്ചിട്ടും പടിവാതിൽ കടന്നൊരാളണഞ്ഞില്ലാ... കതിരെന്നു കരുതി ഞാൻ കരുതിവെച്ചവ വെറും പതിരെന്നോ കാറ്റിൽ പറന്നുപോമോ.. വണ്ടുകൾ തേടിയെത്തും ചെമ്പവിഴങ്ങൾ കോർത്ത പൊൽചിലങ്കകളുടെ ഗാനാലാപമോ... നറുനിലാവുദിച്ചിട്ടും പടിവാതിൽ കടന്നൊരാളണഞ്ഞില്ലാ.. വരുമെന്നോ.. വരില്ലെന്നോ... വരുവാൻ വൈകിടുമെന്നോ.. പറയാതെ പോയതാം പ്രണയമാണേറെയെന്നോ.. പാരിൽ മാനസതാരിൽ... നടവാതിൽ തുറന്നില്ലാ... ഒരാളണഞ്ഞില്ലാ... |
Other Songs in this movie
- Shruthi Cherumo
- Singer : KJ Yesudas | Lyrics : ONV Kurup | Music : M Jayachandran
- Angulee Sparsham
- Singer : Bombay Jayashri | Lyrics : Vinod Mankara | Music : M Jayachandran
- Chenthaar Nermukhi
- Singer : KS Chithra, Sreevalsan J Menon | Lyrics : ONV Kurup | Music : M Jayachandran
- Irakkam Varaamal
- Singer : Bombay Jayashri | Lyrics : | Music : M Jayachandran
- Olivil Undo
- Singer : Nandini | Lyrics : Traditional | Music : M Jayachandran
- Harinaakshi (M)
- Singer : Kottakkal Madhu | Lyrics : Traditional | Music : M Jayachandran
- Harinaakshi (F)
- Singer : Nandini | Lyrics : Traditional | Music : M Jayachandran
- Marimaan Kanni
- Singer : Kalamandalam Sinu | Lyrics : Traditional | Music : M Jayachandran