Kezhakkan Malayude ...
Movie | Shikhaamani (2016) |
Movie Director | Vinod Guruvayoor |
Lyrics | Shibu Chakravarthy |
Music | Sudeep Palanad |
Singers | P Jayachandran |
Lyrics
Lyrics submitted by: Sunish Menon Kezhakkan malayude churam kadakkumbam thanutha kaattu vannadikkanu Adutha valavonnu thirinju makkaani aduppinaduthonnu nirthane (2) Perutha meesha pirichu keeriya karutha kailiyuduthittu Karakiraa pole chaaya veezhthana kadaykku munpil onnerakkane (2) Onakkappuli verakaduppil kalathilu erachi kedannangu thelaykkanu Erakki mundonnuduthu kalyaani erachi nannaayittelakkanu Erachi curryude chaarum penninte veyarpiloorana choorum kondente Orakkam kalanjallo malakkathevare madakkom ithu vazhiyaakkane Kezhakkan malayude nadukkukkoodoru karutha peruvazhi kedakkanu Muzhutha perumpaampu izhanju varumpole karutha peruvazhi kedakkanu Karutha mudiyonnu vakanju chempakam eduthu choodiya penkodi Kannilenthaanu ... Penne karalilenthaanu (2) Innalathe nilaavil maaran thannathenthennothedee Naannanaanna Naannanaa Pacha manjal arachu thechu kulichu vannoru thennale Ucha veyilonnaariyaal puzha vakkil neevannethane Oo... Oo... Oo... Oo... Kezhakkan malayude churam kadakkumbam thanutha kaattu vannadikkanu Adutha valavonnu thirinju makkaani aduppinaduthonnu nirthane Perutha meesha pirichu keeriya karutha kailiyuduthittu Karakiraa pole chaaya veezhthana kadaykku munpil onnerakkane | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ കെഴക്കന്‍ മലയുടെ ചുരം കടക്കുമ്പം തണുത്ത കാറ്റു വന്നടിക്കണ് അടുത്ത വളവൊന്ന് തിരിഞ്ഞു മക്കാനി അടുപ്പിനടുത്തൊന്ന് നിര്‍ത്തണേ (2) പെരുത്ത മീശ പിരിച്ചു കീറിയ കറുത്ത കൈലിയുടുത്തിട്ട് കറകിറാ പോലെ ചായ വീഴ്ത്തണ കടയ്ക്കു മുന്‍പിലൊന്നെറക്കണേ (2) ഒണക്കപ്പുളി വെറകടുപ്പില്‍ കലത്തില് എറച്ചി കെടന്നങ്ങ് തെളയ്ക്കണ് എറക്കി മുണ്ടൊന്നുടുത്തു കല്യാണി എറച്ചി നന്നായിട്ടെളക്കണ് എറച്ചിക്കറിയുടെ ചാറും പെണ്ണിന്റെ വെയര്‍പ്പിലൂറണ ചൂരും കൊണ്ടെന്റെ ഒറക്കം കളഞ്ഞല്ലോ മലക്കത്തേവരേ മടക്കോം ഇതുവഴിയാക്കണേ കെഴക്കന്‍ മലയുടെ നടുക്കുക്കൂടൊരു കറുത്ത പെരുവഴി കെടക്കണ് മുഴുത്ത പെരുമ്പാമ്പിഴഞ്ഞ് വരുമ്പോലെ കറുത്ത പെരുവഴി കെടക്കണ് കറുത്ത മുടിയൊന്ന് വകുത്ത് ചെമ്പകം എടുത്ത് ചൂടിയ പെണ്‍കൊടി കണ്ണിലെന്താണ് ... പെണ്ണേ കരളിലെന്താണ് (2) ഇന്നലത്തെ നിലാവില്‍ മാരന്‍ തന്നതെന്തെന്നോതെടീ നാന്നനാന്ന നാന്നനാ പച്ച മഞ്ഞള്‍ അരച്ചു തേച്ചു കുളിച്ച് വന്നൊരു തെന്നലേ ഉച്ച വെയിലൊന്നാറിയാല്‍ പുഴ വക്കില്‍ നീവന്നെത്തണേ ഓ.... ഓ.... ഓ.... ഓ... കെഴക്കന്‍ മലയുടെ ചുരം കടക്കുമ്പം തണുത്ത കാറ്റു വന്നടിക്കണ് അടുത്ത വളവൊന്ന് തിരിഞ്ഞു മക്കാനി അടുപ്പിനടുത്തൊന്ന് നിര്‍ത്തണേ പെരുത്ത മീശ പിരിച്ചു കീറിയ കറുത്ത കൈലിയുടുത്തിട്ട് കറകിറാ പോലെ ചായ വീഴ്ത്തണ കടയ്ക്കു മുന്‍പിലൊന്നെറക്കണേ |
Other Songs in this movie
- Nilaa Vaanile
- Singer : Shweta Mohan, Vijay Yesudas | Lyrics : Shibu Chakravarthy | Music : Sudeep Palanad
- Churam Irangana
- Singer : Sudeep Palanad | Lyrics : Shibu Chakravarthy | Music : Sudeep Palanad
- Nilaa Vaanile
- Singer : Shweta Mohan | Lyrics : Shibu Chakravarthy | Music : Sudeep Palanad