View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാള്‍മുന കണ്ണിലേ ...

ചിത്രംആടുപുലിയാട്ടം (2016)
ചലച്ചിത്ര സംവിധാനംകണ്ണൻ താമരക്കുളം
ഗാനരചനകൈതപ്രം
സംഗീതംരതീഷ് വേഗ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sunish Menon

Vaalmunna kannile maariville
Kattedukkaanen kai tharichu
Thottappol mazhavillu thenmazhayaay
Aa mazha aadyaanuraagamaayi
Ithuvare ariyaatha nombaramen
Aathmaavin aathmaavil njaanarinju
Aruviyaay palavazhi alanjathellaam
Azhake nin arikilekkaayirunnu
Vaalmunna kannile maariville
Kattedukkaanen kai tharichu

Enthinennethinennariyaathe
Koode koodaan enikku thonni
Aarumillaathini novukilla
Nombara chempakame
Eriveyil choodil thanalaay maaraam
Perumazhayil peelikkudayaakaam
Vaalmunna kannile maariville
Kattedukkaanen kai tharichu

Oru nooru janmam kaathirunnu
Oduvil nee en arikilethi
Vaakkukalundo thulikayil
Vaasanapoomkaatte
Kuzhaluthi varumo poomkuyile
Maangalya kuravayidaanaay

Vaalmunna kannile maariville
Kattedukkaanen kai tharichu
Thottappol mazhavillu thenmazhayaay
Aa mazha aadyaanuraagamaayi
Ithuvare ariyaatha nombaramen
Aathmaavin aathmaavil njaanarinju
Aruviyaay palavazhi alanjathellaam
Azhake nin arikilekkaayirunnu
Vaalmunna kannile maariville
Kattedukkaanen kai tharichu
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു
തൊട്ടപ്പോള്‍ മഴവില്ല് തേന്‍മഴയായ്
ആ മഴ ആദ്യാനുരാഗമായി
ഇതുവരെ അറിയാത്ത നൊമ്പരമെന്‍-
ആത്മാവിന്‍ ആത്മാവില്‍ ഞാനറിഞ്ഞു
അരുവിയായ് പലവഴി അലഞ്ഞതെല്ലാം
അഴകേ നിന്‍ അരികിലേക്കായിരുന്നു
വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു

എന്തിനെന്നേതിനെന്നറിയാതെ
കൂടെ കൂടാന്‍ എനിക്കു തോന്നി
ആരുമില്ലാതിനി നോവുകില്ല
നൊമ്പര ചെമ്പകമേ
എരിവെയില്‍ ചൂടില്‍ തണലായ് മാറാം
പെരുമഴയില്‍ പീലിക്കുടയാകാം
വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു

ഒരു നൂറു ജന്മം കാത്തിരുന്നു
ഒടുവില്‍ നീ എന്‍ അരികിലെത്തി
വാക്കുകളുണ്ടോ തൂലികയില്‍
വാസനപ്പൂങ്കാറ്റേ
കുഴലൂതി വരുമോ പൂങ്കുയിലേ
മാംഗല്യ കുരവയിടാനായ്

വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു
തൊട്ടപ്പോള്‍ മഴവില്ല് തേന്‍മഴയായ്
ആ മഴ ആദ്യാനുരാഗമായി
ഇതുവരെ അറിയാത്ത നൊമ്പരമെന്‍-
ആത്മാവിന്‍ ആത്മാവില്‍ ഞാനറിഞ്ഞു
അരുവിയായ് പലവഴി അലഞ്ഞതെല്ലാം
അഴകേ നിന്‍ അരികിലേക്കായിരുന്നു
വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കറുപ്പാന കണ്ണഴകി
ആലാപനം : രതീഷ് വേഗ, മംമ്ത മോഹൻ‌ദാസ്   |   രചന : മോഹന്‍ രാജന്‍   |   സംഗീതം : രതീഷ് വേഗ
ഛിലും ഛിലും
ആലാപനം : നജിം അര്‍ഷാദ്‌, റിമി ടോമി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രതീഷ് വേഗ
മഞ്ഞക്കാട്ടിലു പോകണ്ടേ
ആലാപനം : ജയറാം, രമേശ്‌ പിഷാരടി, സാജു നവോദയ   |   രചന : പരമ്പരാഗതം   |   സംഗീതം : രതീഷ് വേഗ