View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയും നമുക്കൊരു ...

ചിത്രംസ്നേഹിച്ചിരുന്നെങ്കിൽ ()
ഗാനരചനഗിരീഷ് കാളത്ത്
സംഗീതംഉണ്ണിരാജ് മുരിയാട്
ആലാപനംശ്രീരഞ്ജിനി കോടമ്പള്ളി

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഇനിയും നമുക്കൊരു ജന്മമുണ്ടോ
ഇതുപോലവിടെയും പ്രണയമുണ്ടോ ....
ഇനിയും നമുക്കൊരു ജന്മമുണ്ടോ
ഇതുപോലവിടെയും പ്രണയമുണ്ടോ ..
പൊഴിയാത്ത സ്വപ്നങ്ങള്‍ അവിടെയുണ്ടോ ..
പിണങ്ങലും ഇണങ്ങലും നിലവിലുണ്ടോ ...
പൊഴിയാത്ത സ്വപ്നങ്ങള്‍ അവിടെയുണ്ടോ ..
പിണങ്ങലും ഇണങ്ങലും നിലവിലുണ്ടോ ...
ശാപമുണ്ടോ ...ശാപമോക്ഷമുണ്ടോ ...
ശാപമുണ്ടോ ...ശാപമോക്ഷമുണ്ടോ ...
ഇനിയും നമുക്കൊരു ജന്മമുണ്ടോ ...
ഇതുപോലവിടെയും പ്രണയമുണ്ടോ ....

കഴിഞ്ഞകഥയിലെ കളിക്കൂട്ടുകാര്‍ നമ്മള്‍
കൊഴിഞ്ഞസ്വപ്നങ്ങള്‍തന്‍ മയില്‍പ്പീലികള്‍...

കഴിഞ്ഞകഥയിലെ കളിക്കൂട്ടുകാര്‍ നമ്മള്‍
കൊഴിഞ്ഞസ്വപ്നങ്ങള്‍തന്‍ മയില്‍പ്പീലികള്‍...
കനിയുന്നു കാലം നമുക്കെന്നുമെന്നും
നനയുന്ന കൺകളും കവിൾത്തടവും
കനിയുന്നു കാലം നമുക്കെന്നുമെന്നും
നനയുന്ന കൺകളും കവിൾത്തടവും ...
കവിൾത്തടവും ...
ഇനിയും നമുക്കൊരു ജന്മമുണ്ടോ ...
ഇതുപോലവിടെയും പ്രണയമുണ്ടോ ....
ഇനിയും നമുക്കൊരു ജന്മമുണ്ടോ ...
ഇതുപോലവിടെയും പ്രണയമുണ്ടോ ....

നിറയുന്ന മിഴിയിലെ കദനങ്ങളോ നമ്മള്‍
ചിറകുകള്‍ ചിരിതൂകും ശലഭങ്ങളോ ...

നിറയുന്ന മിഴിയിലെ കദനങ്ങളോ നമ്മള്‍
ചിറകുകള്‍ ചിരിതൂകും ശലഭങ്ങളോ ...
ഇനിവരും ജന്മമേ പറയുമോ നീ ...
ഇനിയുള്ള സ്വപ്നങ്ങള്‍ സഫലങ്ങളോ ...
ഇനിവരും ജന്മമേ പറയുമോ നീ ...
ഇനിയുള്ള സ്വപ്നങ്ങള്‍ സഫലങ്ങളോ ...
സഫലങ്ങളോ ...
(ഇനിയും നമുക്കൊരു ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയൊരു ജന്മത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
ഇവിടെയെൻ നിഴലുകൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
പരിഭവമേകും മിഴികളുമായി
ആലാപനം : ജി ഷിബു   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
പിരിയാൻ നിനക്കായെന്നോ
ആലാപനം : ഗായത്രി അശോകന്‍   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
പിരിയാൻ നിനക്കായെന്നോ
ആലാപനം : ജി ഷിബു   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
വാനമ്പാടി
ആലാപനം : ദലീമ   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്