View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മയിലാഞ്ചിമേടു വാഴും ...

ചിത്രംസ്വര്‍ണ്ണക്കടുവ (2016)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംരതീഷ് വേഗ
ആലാപനം

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പുത്തൻ കുടുംബം ചമയ്ക്കുന്നു ദൈവം ഉത്തമരായോരെ ഒത്തിണക്കി
വാഴ്ത്തിടാം വാഴ്ത്തിടാം ദൈവമഹത്ത്വം മനസ്സിലെ ആലയമണി മുഴക്കി
നന്ദി ചൊല്ലാം മുന്നിൽ മുട്ടുകുത്താം അത്യുന്നതൻ തന്റെ പദം നമിക്കാം
..
മൈലാഞ്ചിമേടു വാഴും അഴകുള്ള പേടമാന് കൂട്ടായി വന്നു കാട്ടുശിങ്കം
വിണ്ണാ‍ണ്ട തമ്പുരാന് വെറുതെ കുറുമ്പു തോന്നി പണ്ടേ കുറിച്ചു വച്ച ബന്ധം
വന്നോരു വന്നോരു കണ്ണഞ്ചി നിന്നേ,കാതോടു കാതിൽ പലതും പറഞ്ഞേ
പനിനീർ ചൊരിയൂ മുകിലേ കുളിരാൽ പൊതിയൂ ഇവരേ
(മൈലാഞ്ചിമേടു വാഴും)
പകലിൻ ഒളിയെ ചിത്രങ്ങളാക്കൂ ചേലുള്ളൊരീ സംഗമം
ഉലകിലെ സകലതും തിരുഹിതംപോലെയാണിവരതിൻ തെളിവായ് നിൽ‌പ്പൂ
പെണ്ണിന്റെ കണ്ണോരമൊരു പൊൻകിനാവിൻ തിരികൾ
പതിയെ തെളിയും സമയമായ്
(മൈലാഞ്ചിമേടു വാഴും)
മലരിൻ വനിയും മുള്ളുള്ള വഴിയും താണ്ടേണമീ യാത്രയിൽ
മഴയിലും വെയിലിലും ഒരു കുടക്കീഴിലായ് ഒരുമയോടൊഴുകണം നിങ്ങൾ
മാനത്തു മാലാഖ ശ്രുതിയിട്ടു പാടി ഉയിരിൽ മധുരം പകരും നിമിഷമായി
(മൈലാഞ്ചിമേടു വാഴും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോക്കുവെയിലിനെ
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രതീഷ് വേഗ
കാക്കത്തമ്പുരാട്ടി
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രതീഷ് വേഗ