View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ethra Noottaandukal ...

MovieVanyam (2016)
Movie DirectorSohan Seenulal
LyricsSugathakumari
Music
SingersSugathakumari

Lyrics

Lyrics submitted by: Dr. Susie Pazhavarical

ethra noottaandukal kanneerozhukkukal ozhukkukal
mrithyuvekkaal mahaa dukhabheethikal maanahaanikal
ethra noottaandukal kanneerozhukkukal ozhukkukal
mrithyuvekkaal mahaa dukhabheethikal maanahaanikal
vizhuppalakkuvor choondumethra chaarithra shankakal
pilarkkatte bhoomi pilarkkatte bhoomi enna vili than
nooru maattoli
ethra vattam kodum kaattil thallal agnipareekshakal
ethravattam vaathil kottiyadaykkal pindamoottukal
neethivediyil nirthikkondudayaadayazhikkal
theeppaathiyaam menikal lelam vili kalleriyaan vidhi
ninne njaan ariyillennu mukham vettichu ninnathum
amma than veedum anyam thaan ennarinju thakarnnathum
chavittikkonnathum kettithaazhthathum mozhi chonnathum
vayattil chalanam vacha hethuvaal ketti njaathathum
janicha maathrayil pennennariye konnozhichathum
kanakku theerkkaan pattu chelayil chutterichathum
mundanam cheythathum paapahethu ennu vilichathum
ninte maathram kuttam ennu nithyavum vidhi chonnathum
mundanam cheythathum paapahethu ennu vilichathum
ninte maathram kuttam ennu nithyavum vidhi chonnathum
karutha thuniyaal moodikketti ullil adachathum
shavathil muruke ketti vachu chuttu namichathum
ennum nindichathum randaamkidayaay maatti vachathum
ennum nindichathum randaamkidayaay maatti vachathum
ennum paraakramathinte kaalkkalittu chathachathum
amma amma amma ennu vilikkunnorivalethanneyallayo.....?
ammayennu vilikkunnorivalethanneyallayo.....?
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എത്ര നൂറ്റാണ്ടുകൾ കണ്ണീരൊഴുക്കുകൾ ഒഴുക്കുകൾ
മൃത്യുവെക്കാൾ മഹാ ദുഃഖഭീതികൾ മാനഹാനികൾ
എത്ര നൂറ്റാണ്ടുകൾ കണ്ണീരൊഴുക്കുകൾ ഒഴുക്കുകൾ
മൃത്യുവെക്കാൾ മഹാ ദുഃഖ ഭീതികൾ മാനഹാനികൾ
വിഴുപ്പലക്കുവോർ ചൂണ്ടുമെത്ര ചാരിത്ര ശങ്കകൾ
പിളർക്കട്ടെ ഭൂമി പിളർക്കട്ടെ ഭൂമി എന്ന വിളി തൻ
നൂറു മാറ്റൊലി
എത്ര വട്ടം കൊടും കാട്ടിൽ തള്ളൽ അഗ്നിപരീക്ഷകൾ
എത്രവട്ടം വാതിൽ കൊട്ടിയടയ്ക്കൽ പിണ്ഡമൂട്ടുകൾ
നീതി വേദിയിൽ നിർത്തിക്കൊണ്ടുടയാടയഴിക്കൽ
തീപ്പാതിയാം മേനികൾ ലേലം വിളി കല്ലെറിയാൻ വിധി
നിന്നെ ഞാനറിയില്ലെന്നു മുഖം വെട്ടിച്ചു നിന്നതും
അമ്മ തൻ വീടും അന്യം താനെന്നറിഞ്ഞു തകർന്നതും
ചവിട്ടിക്കൊന്നതും കെട്ടിത്താഴ്ത്തതും മൊഴി ചൊന്നതും
വയറ്റിൽ ചലനം വച്ച ഹേതുവാൽ കെട്ടി ഞാത്തതും
ജനിച്ച മാത്രയിൽ പെണ്ണെന്നറിയെ കൊന്നൊഴിച്ചതും
കണക്കു തീർക്കാൻ പട്ടു ചേലയിൽ ചുട്ടെരിച്ചതും
മുണ്ഡനം ചെയ്തതും പാപഹേതു എന്ന് വിളിച്ചതും
നിന്റെ മാത്രം കുറ്റം എന്ന് നിത്യവും വിധി ചൊന്നതും
മുണ്ഡനം ചെയ്തതും പാപഹേതു എന്ന് വിളിച്ചതും
നിന്റെ മാത്രം കുറ്റം എന്ന് നിത്യവും വിധി ചൊന്നതും
കറുത്ത തുണിയാൽ മൂടിക്കെട്ടി ഉള്ളിൽ അടച്ചതും
ശവത്തിൽ മുറുകെ കെട്ടി വച്ച് ചുട്ടു നമിച്ചതും
എന്നും നിന്ദിച്ചതും രണ്ടാംകിടയായ് മാറ്റി വച്ചതും
എന്നും നിന്ദിച്ചതും രണ്ടാംകിടയായ് മാറ്റി വച്ചതും
എന്നും പരാക്രമത്തിന്റെ കാൽക്കലിട്ടു ചതച്ചതും
അമ്മ അമ്മ അമ്മ എന്ന് വിളിക്കുന്നോരിവളെത്തന്നെയല്ലെയോ .....?
അമ്മയെന്നു വിളിക്കുന്നോരിവളെത്തന്നെയല്ലെയോ.....?


Other Songs in this movie

Theyyare
Singer : Sejo John   |   Lyrics : BK Harinarayanan   |   Music : Sejo John