View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അപ്പുറത്തെ വാതിൽ ചാരെ ...

ചിത്രംഅപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍ (2016)
ചലച്ചിത്ര സംവിധാനംസെന്നൻ പള്ളാശ്ശേരി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംഅന്‍വര്‍ സാദത്ത്, ഗായത്രി സുരേഷ്, ജാസ്സീ ഗിഫ്റ്റ്‌, പ്രദീപ്‌ പള്ളുരുത്തി

വരികള്‍

Lyrics submitted by: Ajay Nair

വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

അപ്പുറത്തെ വാതിൽ ചാരെ
പച്ചിലമാനം തത്ത തത്ത
ഏയ് പാരെ...ബാ...ഹോയ് പാരെ
ഹേയ് ഇപ്പുറത്തെ വാതിൽ ചാരെ
ഇക്കിളി കൂട്ടും മൈന മൈന
ഏയ് പാരെ ..ബാ ..ഹോയ് പാരെ
വാലും ചേലും ഒന്നല്ല
കൂകും വാക്കും നോക്കും ഒന്നല്ല
കൂടും ചില്ലകൊമ്പതൊന്നാണേ...
പറക്കും വാനം ഒന്നാണേ...ഓ...ഉം...
(അപ്പുറത്തെ വാതിൽ ചാരെ)

ചുറ്റും കണ്ണോടിക്കും ചെല്ലക്കാറ്റേ
മച്ചിൻ പുറത്തു നീ എന്തോ കണ്ടു
പമ്മിപ്പമ്മി പോകണ കുറുമണി പൂച്ചേ
അടുക്കള കാര്യം അറിഞ്ഞതില്ലേ
വഞ്ചീശപുരമയ്യോ ഇവിടെ പഞ്ചദേശമതുകടമിവിടെ
ഇവിടെ...
തക്കാളി ചുമരിന്റെ ഇരുപാതി
രണ്ടാമതിൻ--------------- ഇതു നീതി

വാലും ചേലും ഒന്നല്ല
കൂകും വാക്കും നോക്കും ഒന്നല്ല
കൂടും ചില്ലകൊമ്പതൊന്നാണേ...
പറക്കും വാനം ഒന്നാണേ...ഓ...ഓ...ഓ...
(അപ്പുറത്തെ വാതിൽ ചാരെ)

തമ്മിൽ അങ്ങിങ്ങോട്ടുമടുത്താണെ
ഉള്ളം കൊണ്ടിവരോ അകലേയോ...
കണ്ണിൽക്കണ്ണിൽ കാണുമ്പോ ഇരുവഴി മാറി
കണ്ടില്ലെന്നന്ന പോലെ നടന്നിടുന്നെ
കാണാത്ത മറയത്തു പതിയേ പതിയേ
കള്ളക്കണ്ണൊന്നയലത്തേക്കെറിഞ്ഞേ
കണ്ണാടി ചുമരിന്റെ ഇരുപാതി
അന്യോന്യം ഇണങ്ങാതെ ഇരുജാതി..

വാലും ചേലും ഒന്നല്ല
കൂകും വാക്കും നോക്കും ഒന്നല്ല
കൂടും ചില്ലകൊമ്പതൊന്നാണേ...
പറക്കും വാനം ഒന്നാണേ...ഹോ ..
(അപ്പുറത്തെ വാതിൽ ചാരെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചങ്ങാത്തക്കല്ലുരുട്ടി
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, ജ്യോതി കൃഷ്ണ എസ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌