View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാർമിന്നൽ ...

ചിത്രംഅഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ (2017)
ചലച്ചിത്ര സംവിധാനംരോഹിത് വി എസ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഅരുണ്‍ മുരളീധരന്‍
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

nila nilaavu peyyumee kinaavu pole nee
varunnu munnil viral thalodum ormmayil
thulumbi en manam ithaadyamaayi
paadaanirunna theeyu pole meyyazhake
nunanjalinja thenu pole ullaake
punaraanamarnna manjupole nenchazhake
cherunnu nee thaane
vaarminnal kannu chimmidum thaaramaay nee
oro raakkinaavilum vannananju
konchum vaakkiloodeyo njaanarinju thozhi ninne

veroreenam thedi ennil vannu pallavi nee
ennilaaro thanthri meetti ninnil chernnu paadaan
eeran thenkudam nee
nilaa peytha raavil vannen munniloode
etho poymukhathin nizhal choodi njaanum
ninnu melle melle
vaarminnal kannu chimmidum thaaramaay nee
oro raakkinaavilum vannananju
konchum vaakkiloodeyo njaanarinju thozhi ninne

ninte kaalil velli noolil chinnum muthu pole
onnu maaraam ninte chodil ennum thaalamekaam
nerin thoovelicham varum naalil onnil
engo maanjidalle novin thoovaleki
pakal vaaniloode doore paaridalle
vaarminnal kannu chimmidum thaaramaay nee
oro raakkinaavilum vannananju
konchum vaakkiloode njaanarinju thozhi ninne
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നിലാ നിലാവു പെയ്യുമീ കിനാവുപോലെ നീ
വരുന്നു മുന്നിൽ വിരൽ തലോടും ഓർമ്മയിൽ
തുളുമ്പി എൻ മനം ഇതാദ്യമായി
പാടാനിരുന്ന തീയ് പോലെ മെയ്യഴകേ
നുണഞ്ഞലിഞ്ഞ തേനു പോലെ ഉള്ളാകെ
പുണരാനമർന്ന മഞ്ഞുപോലെ നെഞ്ചഴകേ
ചേരുന്നു നീ താനേ
വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ
ഓരോ രാക്കിനാവിലും വന്നണഞ്ഞു
കൊഞ്ചും വാക്കിലൂടെയോ ഞാനറിഞ്ഞു തോഴി നിന്നെ

വേറൊരീണം തേടി എന്നിൽ വന്നു പല്ലവി നീ
എന്നിലാരോ തന്ത്രി മീട്ടി നിന്നിൽ ചേർന്നു പാടാൻ
ഈറൻ തേൻകുടം നീ
നിലാ പെയ്ത രാവിൽ വന്നെൻ മുന്നിലൂടെ
ഏതോ പൊയ്‌മുഖത്തിന് നിഴൽ ചൂടി ഞാനും
നിന്നു മെല്ലെ മെല്ലെ
വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ
ഓരോ രാക്കിനാവിലും വന്നണഞ്ഞു
കൊഞ്ചും വാക്കിലൂടെയോ ഞാനറിഞ്ഞു തോഴി നിന്നെ

നിന്റെ കാലിൽ വെള്ളി നൂലിൽ ചിന്നും മുത്തു പോലെ
ഒന്ന് മാറാം നിന്റെ ചോടിൽ എന്നും താളമേകാം
നേരിൻ തൂവെളിച്ചം വരുംനാളിൽ ഒന്നിൽ
എങ്ങോ മാഞ്ഞിടല്ലേ നോവിൻ തൂവലേകി
പകൽ വാനിലൂടെ ദൂരെ പാറിടല്ലേ
വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ
ഓരോ രാക്കിനാവിലും വന്നണഞ്ഞു
കൊഞ്ചും വാക്കിലൂടെ ഞാനറിഞ്ഞു തോഴി നിന്നെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാരിരുളു
ആലാപനം : അരുൺ ജെയിംസ്   |   രചന : ഗുരുരാജ ഭട്ട് കട്യ   |   സംഗീതം : ഡോണ്‍ വിന്‍സന്റ്
ഇളമൈ
ആലാപനം : ശക്തിശ്രീ ഗോപാലന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അരുണ്‍ മുരളീധരന്‍
എന്താണു മോനേ
ആലാപനം : ആന്റണി ദാസൻ   |   രചന : മനു മൻജിത്‌   |   സംഗീതം : അരുണ്‍ മുരളീധരന്‍
തനിയെ തനിയെ
ആലാപനം : ചാള്‍സ് നസറത്ത്, സുചിത് സുരേശൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഡോണ്‍ വിന്‍സന്റ്
കസവണിയും
ആലാപനം : യാസിൻ നിസ്സാർ   |   രചന : മനു മൻജിത്‌   |   സംഗീതം : ഡോണ്‍ വിന്‍സന്റ്