View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മം നൽകി ...

ചിത്രംസ്ത്രീ (1970)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

janmam nalki
paavana jeevana sthanyam nalki
purushanu nee
dhanyaadhi dhanye jananee ninne
kanneeru kudippikkunnu - purushan
kanneeru kudippikkunnu

kanyakamaaraam kaamadhenukkale
kaattaalareppole vettayaadi
chorayum maamsavum panku veykkaan
purushamrigathinnenthu rasam...enthu rasam

aachaaram ninne abalayaay maatti
chaarithrya choran chapalayaay maatti
kaamaarthanaakum purushan ninne
hemichu dandichu balimrigamaakki

ee prathikkoottil prathiyaaro?
naariyo, purusha prakrithiyo?
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ജന്മം നല്‍കീ -
പാവന ജീവന സ്തന്യം നല്‍കീ
പുരുഷനു നീ
ധന്യാധി ധന്യേ ജനനീ നിന്നെ
കണ്ണീരു കുടിപ്പിക്കുന്നൂ - പുരുഷന്‍
കണ്ണീരു കുടിപ്പിക്കുന്നൂ

കന്യകമാരാം കാമധേനുക്കളെ
കാട്ടാളരേപ്പോലെ വേട്ടയാടി.
ചോരയും മാംസവും പങ്കു വെയ്ക്കാ‍ന്‍
പൂരുഷ മൃഗത്തിന്നെന്തു രസം !
എന്തു രസം.

ആചാരം നിന്നെ അബലയായ് മാറ്റി
ചാരിത്ര്യ ചോരന്‍ ചപലയായ് മാറ്റി.
കാമാര്‍ത്തനാകും പുരുഷന്‍ നിന്നെ
ഹേമിച്ചു ദണ്ഡിച്ചു ബലിമൃഗമാക്കീ.

ഈ പ്രതിക്കൂട്ടില്‍ പ്രതിയാരോ ?
നാരിയോ പൂരുഷ പ്രകൃതിയോ ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നലെ നീയൊരു സുന്ദര രാഗമായെൻ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്നലെ നീയൊരു സുന്ദര രാഗമായെൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കവിത പാടിയ രാക്കുയിലിന്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്പലവെളിയിൽ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി