Aayilyam Kaavum Malayum ...
Movie | Thondimuthalum Driksaakshiyum (2017) |
Movie Director | Dileesh Pothen |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Sithara Krishnakumar, Govind Menon |
Lyrics
Lyrics submitted by: Indu Ramesh Aayilyam kaavum malayum athiraani puzhayude kadavum evide poyithedee penne engine poyithedee njaanonnum kandillallo njaanonnum kettillallo kannonnu thurakkana neram kaanaathaayallo ponne kaanaathaayallo... anthyaanan kunninu thaazhe arayaalile kuruvikalevide dhanumaasa kaattin kayyil kulirevide kulirevide njaanavide koyyaan poyee kathirkatta methikkaan poyee naduvonnu nivarthana neram kaanaathaayallo ponne kaanaathaayallo... thaane thannaano..aa ponne thaane thanathinno.. thaane thanthaanam ponne thanathinnam thaano... arayolam vellam nirayum cheruthottile paralmeenevide kuda neerthana maarikkaarum kodiminnalthaaliyumevide njaanonnu kulikkaan poyee murumundu nanakkaan poyee mudi kothikkerum neram kaanaathaayallo ah ponne kaanaathaayallo... aayilyam kaavum malayum athiraani puzhayude kadavum evide poyithedee penne engine poyithedee njaanonnum kandillallo njaanonnum kettillallo kannonnu thurakkana neram kaanaathaayallo ponne kaanaathaayallo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആയില്യം കാവും മലയും അതിരാണിപ്പുഴയുടെ കടവും എവിടെപ്പോയിതെടീ പെണ്ണേ എങ്ങിനെ പോയിതെടീ ഞാനൊന്നും കണ്ടില്ലല്ലോ ഞാനൊന്നും കേട്ടില്ലല്ലോ കണ്ണൊന്നു തുറക്കണ നേരം കണാതായല്ലോ പൊന്നേ കാണാതായല്ലോ... അന്ത്യാണൻ കുന്നിനു താഴെ അരയാലിലെ കുരുവികളെവിടെ ധനുമാസക്കാറ്റിൻ കയ്യിൽ കുളിരെവിടേ കുളിരെവിടേ ഞാനവിടെ കൊയ്യമ്പോയീ കതിർകറ്റ മെതിക്കാമ്പോയീ നടുവൊന്നു നിവർത്തണ നേരം കാണാതായല്ലോ പൊന്നേ കാണാതായല്ലോ... താനേ തന്നാനോ.. ആ പൊന്നേ താനേ തനതിന്നോ.. താനേ തന്താനം പൊന്നേ തനതിന്നം താനോ... അരയോളം വെളം നിറയും ചെറുതോട്ടിലെ പരൽ മീനെവിടേ കുട നീർത്തണ മാരിക്കാറും കൊടിമിന്നൽത്താലിയുമെവിടേ ഞാനൊന്നു കുളിക്കാമ്പോയീ മുറുമുണ്ടു നനക്കാമ്പോയീ മുടി കോതിക്കേറും നേരം കാണാതായല്ലോ ആ പൊന്നേ കാണാതായല്ലോ... ആയില്യം കാവും മലയും അതിരാണിപ്പുഴയുടെ കടവും എവിടെപ്പോയിതെടീ പെണ്ണേ എങ്ങിനെ പോയിതെടീ ഞാനൊന്നും കണ്ടില്ലല്ലോ ഞാനൊന്നും കേട്ടില്ലല്ലോ കണ്ണൊന്നു തുറക്കണ നേരം കണാതായല്ലോ പൊന്നേ കാണാതായല്ലോ... |
Other Songs in this movie
- Kannile Poyka
- Singer : Ganesh Sundaram, Soumya Ramakrishnan | Lyrics : Rafeeq Ahamed | Music : Bijibal
- Varum Varum
- Singer : Bijibal | Lyrics : Rafeeq Ahamed | Music : Bijibal
- Kannile Poyka (Unplugged)
- Singer : Ganesh Sundaram, Soumya Ramakrishnan | Lyrics : Rafeeq Ahamed | Music : Bijibal