View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എങ്ങനെ പാടേണ്ടു ഞാൻ ...

ചിത്രംകാപ്പുചീനോ (2017)
ചലച്ചിത്ര സംവിധാനംനൌഷാദ്
ഗാനരചനവേണു വി ദേശം
സംഗീതംഹിഷാം അബ്ദുള്‍ വഹാബ്
ആലാപനംപി ജയചന്ദ്രൻ, മഞ്ജരി

വരികള്‍

Lyrics submitted by: Indu Ramesh

Engane paadendu njaan
engane pakarendu njaan..
engane paadendu njaan
engane pakarendu njaan..
ennil vingi niranja paribhavangal
ethu raagathil pakarthiyedukkendoo
aaranya sandhyaa kuthoohalangal
engane paadendu njaan...

aa thalir saayanthanathin thelimayil
aake pulakamanju njaan
koritharippoo niranja kinaavukal
koritharippoo niranja kinaavukal
jeevanilaakeyum peeli veeshi
jeevanilaakeyum peeli veeshi...

engane paadendu njaan
engane pakarendu njaan...

kinnara kanya nee mandahasikkave
chandanam poothathen chinthakalil
pokkuveyil swarnnam chaarthiya maarvvidam
pokkuveyil swarnnam chaarthiya maarvvidam
melekkidakkuyarthi samudram..
melekkidakkuyarthi samudram...

engane paadendu njaan
engane pakarendu njaan..
ennil vingi niranja paribhavangal
ethu raagathil pakarthiyedukkendoo
aaranya sandhyaa kuthoohalangal
engane paadendu njaan...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ..
എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ..
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ
ആരണ്യസന്ധ്യാ കുതൂഹലങ്ങൾ
എങ്ങനേ പാടേണ്ടു ഞാൻ...

ആ തളിർ സായന്തനത്തിൻ തെളിമയിൽ
ആകെ പുളകമണിഞ്ഞു ഞാൻ
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
ജീവനിലാകെയും പീലി വീശി..
ജീവനിലാകെയും പീലി വീശി...

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ...

കിന്നരകന്യ നീ മന്ദഹസിക്കവേ
ചന്ദനം പൂത്തതെൻ ചിന്തകളിൽ
പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം
പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം
മേലേക്കിടക്കുയർത്തി സമുദ്രം..
മേലേക്കിടക്കുയർത്തി സമുദ്രം...

എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ..
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ
ആരണ്യസന്ധ്യാ കുതൂഹലങ്ങൾ
എങ്ങനേ പാടേണ്ടു ഞാൻ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജാനഹ് മേരി ജാനഹ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ഹസീന കാനം   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
ഖുദയവെ
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : ഫൈസ് ചൗധരി   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
മിടുക്കി മിടുക്കി
ആലാപനം : ശഹബാസ് അമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എങ്ങനെ പാടേണ്ടു ഞാൻ (2)
ആലാപനം : ഉദയ് രാമചന്ദ്രൻ , ആൻ ആമി വാഴപ്പിള്ളി   |   രചന : വേണു വി ദേശം   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
കാതോർത്തു
ആലാപനം : നിവാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
മയിലാളെ (ജാനഹ് മേരി ജാനഹ്)
ആലാപനം : അദീഫ് മുഹമ്മദ്   |   രചന : ഹസീന കാനം   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്