Arikil Ini Njaan Varaam ...
Movie | Adam Joan (2017) |
Movie Director | Jinu V Abraham |
Lyrics | Santhosh Varma |
Music | Deepak Dev |
Singers | Prithviraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical mezhukuthirikal urukiyuruki akameyuthirum novil nagaravazhiyil pakalukalilum irulu kalarum naalil oru nizhalupol ithile ozhukiyo njaan azhalaruli maanjathenthe nee pozhiyumoru thaaramaayannenil vannu nee pathiye thazhukaan marannu njaan akaleyoru konil neeyinnereyurukumbol arikilini njaan varaam chirakumini njaan ekidaam... samaya nadi than thirayiloru naal thirikeyozhukaamenkil pazhaya nimisham iniyumathupol nukaruvathinaayenkil karathalirilentharulum pakaramaay njaan arikeyiniyonnu varumo nee pozhiyumoru thaaramaayannenil vannu nee pathiye thazhukaan marannu njaan akaleyoru konil neeyinnereyurukumbol arikilini njaan varaam chirakumini njaan ekidaam... piriyukilumevideyo thunayaruliyundaval murivukalilenne thaloduvaan anudinavumavalile swaramadhuramormmayaay thalarumoru neram choodi njaan pozhiyumoru thaaramaayannennil vannu nee pathiye thazhukaan marannu njaan akaleyoru konil neeyinnereyurukumbol arikilini njaan varaam chirakumini njaan ekidaam... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മെഴുകുതിരികൾ ഉരുകിയുരുകി അകമേയുതിരും നോവിൽ നഗരവഴിയിൽ പകലുകളിലും ഇരുളു കലരും നാളിൽ ഒരു നിഴലുപോൽ ഇതിലെ ഒഴുകിയോ ഞാൻ അഴലരുളി മാഞ്ഞതെന്തേ നീ പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു ഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ ഏകിടാം ... സമയനദിതൻ തിരയിലൊരുനാൾ തിരികെയൊഴുകാമെങ്കിൽ പഴയ നിമിഷം ഇനിയുമതുപോൽ നുകരുവാതിനായെങ്കിൽ കരതളിരിലെന്തരുളും പകരമായ് ഞാൻ അരികെയിനിയൊന്നു വരുമോ നീ പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു ഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ ഏകിടാം ... പിരിയുകിലുമെവിടെയോ തുണയാരുളിയുണ്ടവൾ മുറിവുകളിലെന്നെ തലോടുവാൻ അനുദിനവുമവളിലെ സ്വരമധുരമോർമ്മയായ് തളരുമൊരു നേരം ചൂടി ഞാൻ പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു ഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ ഏകിടാം ... |
Other Songs in this movie
- Ee Kaattu
- Singer : Karthik | Lyrics : BK Harinarayanan | Music : Deepak Dev
- Eden Thottam
- Singer : Karthika | Lyrics : Gilu Joseph, Sri CP Chandy (Sabha Kavi) | Music : Deepak Dev
- Mother Dear O Pray For Me
- Singer : Deepak Dev, Pallavi Deepak Dev | Lyrics : | Music : Deepak Dev