View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാൽത്തിര പാടും ...

ചിത്രംക്യാപ്റ്റൻ (2018)
ചലച്ചിത്ര സംവിധാനംജി പ്രജീഷ് സെൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Indu Ramesh

Paalthira paadum ventheerathilaano
kaalangal paayum manpaathayilaano
kaaladi paadukal velivaay..
nirukil aniyaan kothiyaay..
orkkaathe kanmunnil nee vannoo
kaanaathe kelkkaathe njaan ninnoo
arike arike priyane neeyundennaalum...
paalthira paadum ventheerathilaano
kaalangal paayum manpaathayilaano...

aalunnitho ullile naalam
moodunnitho kannilee mounam
verengo poy aliyaanariyaathe
cherunnithaa kadale nadiyaay njaan
pirake pirake varavaay..
piriyaan kazhiyaa nizhalaay...

paalthira paadum ventheerathilaano
kaalangal paayum manpaathayilaano...

doorangalil kaattu pol paari
snehathinaal manjuneeraay nee
njaanithra naal ariyaakkulire nee
vaathilkkalaay viriyum malaraay nee
karalin chimizhil pathiye
pakarum madhuvaay niraye...

paalthira paadum ventheerathilaano
kaalangal paayum manpaathayilaano...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ
കാലടി പാടുകൾ വെളിവായ്..
നിറുകിൽ അണിയാൻ കൊതിയായ്..
ഓർക്കാതെ കൺ മുന്നിൽ നീ വന്നൂ
കാണാതെ കേൾക്കാതെ ഞാൻ നിന്നൂ
അരികേ അരികേ പ്രിയനേ നീയുണ്ടെന്നാലും...
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ...

ആളുന്നിതോ ഉള്ളിലേ നാളം
മൂടുന്നിതോ കണ്ണിലേ മൗനം
വേറേങ്ങോ പോയ് അലിയാനറിയാതെ
ചേരുന്നിതാ കടലേ നദിയായ് ഞാൻ
പിറകേ പിറകേ വരവായ്..
പിരിയാൻ കഴിയാ നിഴലായ്...

പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ...

ദൂരങ്ങളിൽ കാറ്റു പോൽ പാറി
സ്നേഹത്തിനാൽ മഞ്ഞുനീരായ് നീ
ഞാനിത്ര നാൾ അറിയാക്കുളിരേ നീ
വാതിൽക്കലായ് വിരിയും മലരായ് നീ
കരളിൻ ചിമിഴിൽ പതിയേ..
പകരും മധുവായ് നിറയേ...

പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെയ്തലിഞ്ഞ നിമിഷം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
പാട്ടുപെട്ടീൽ
ആലാപനം : പി ജയചന്ദ്രൻ, വിശ്വജിത്ത്   |   രചന : നിധീഷ് നടേരി, സ്വാതി ചക്രവർത്തി   |   സംഗീതം : വിശ്വജിത്ത്
പാട്ടു പെട്ടി (ഫിലിം വേർഷൻ )
ആലാപനം : പി ജയചന്ദ്രൻ   |   രചന : നിധീഷ് നടേരി, സ്വാതി ചക്രവർത്തി   |   സംഗീതം : വിശ്വജിത്ത്
നിത്യം ഉരുളും (തീം സോങ്)
ആലാപനം : ഗോപി സുന്ദര്‍, അനുഷ, സച്ചിൻ രാജ്, സിയ ഉൾ ഹഖ്, അഭിജിത് ആനന്ദ്, മിഥുൻ എസ് ദേവ്, മിഥുൻ സുരേഷ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍