View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടൽശംഖിനുള്ളിൽ ...

ചിത്രംചിപ്പി (2017)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനരമേശ്‌ കാവില്‍
സംഗീതംറോഷൻ ഹാരിസ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Indu Ramesh

Kadalshankhinullil njaan jalamounamaay
kadalshankhinullil njaan jalamounamaay
mazhakkannileeran nizhalchithramaay
veyil jaalakangal thurannitta neram
akathethiyetho vishaadaardra sooryan
kadalshankhinullil njaan jalamounamaay...

nilaykkaatha neela thirathaalamente
hrudanthathinullil midikkunna neram
adangaatha shokam agaadhathil ninnum
adangaatha shokam agaadhathil ninnum
ariyaatha vaakkaay murinjethidumpol
njaan jalamounamaay...

kadalshankhinullil njaan jalamounamaay...

nishaaraanthal melle thirikkannu thaazhthi
nilaavinte veettil mayangunna neram
orekaanthathaaram thaamassinte koottil
orekaanthathaaram thaamassinte koottil
chirikkunna novaay maranju maayumpol
njaan jalamounamaay...

kadalshankhinullil njaan jalamounamaay
mazhakkannileeran nizhalchithramaay
veyil jaalakangal thurannitta neram
akathethiyetho vishaadaardra sooryan
kadalshankhinullil njaan jalamounamaay...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്
മഴക്കണ്ണിലീറൻ നിഴൽച്ചിത്രമായ്
വെയിൽജാലകങ്ങൾ തുറന്നിട്ട നേരം
അകത്തെത്തിയേതോ വിഷാദാർദ്രസൂര്യൻ
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്...

നിലയ്ക്കാത്ത നീലത്തിരഥാളമെന്റെ
ഹൃദന്തത്തിനുള്ളിൽ മിടിക്കുന്ന നേരം
അടങ്ങാത്ത ശോകം അഗാധത്തിൽ നിന്നും
അടങ്ങാത്ത ശോകം അഗാധത്തിൽ നിന്നും
അറിയാത്ത വാക്കായ് മുറിഞ്ഞെത്തിടുമ്പോൾ
ഞാൻ ജലമൗനമായ്...

കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്...

നിശാറാന്തൽ മെല്ലെ തിരിക്കണ്ണു താശ്ത്തി
നിലാവിന്റെ വീട്ടിൽ മയങ്ങുന്ന നേരം
ഒരേകാന്തതാരം തമസ്സിന്റെ കൂട്ടിൽ
ഒരേകാന്തതാരം തമസ്സിന്റെ കൂട്ടിൽ
ചിരിക്കുന്ന നോവായ് മറഞ്ഞു മായുമ്പോൾ
ഞാൻ ജലമൗനമായ്...

കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്...
മഴക്കണ്ണിലീറൻ നിഴൽച്ചിത്രമായ്
വെയിൽജാലകങ്ങൾ തുറന്നിട്ട നേരം
അകത്തെത്തിയേതോ വിഷാദാർദ്രസൂര്യൻ
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാരിവില്ലുകളേ
ആലാപനം : സൂര്യഗായത്രി   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : സച്ചിന്‍ ബാലു
മുന്തിരിച്ചാറും
ആലാപനം : പി ജയചന്ദ്രൻ   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : സച്ചിന്‍ ബാലു
നിലക്കടലയും
ആലാപനം : ശ്രേയ ജയദീപ്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : റോഷൻ ഹാരിസ്
കഷ്ടപ്പെട്ടിട്ടാ
ആലാപനം : വിജേഷ് കെ വി, കബനി   |   രചന : വിജേഷ് കെ വി   |   സംഗീതം : വിജേഷ് കെ വി