View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ മെല്ലെ ...

ചിത്രംകഥ പറഞ്ഞ കഥ (2018)
ചലച്ചിത്ര സംവിധാനംഡോ സിജു ജവഹർ
ഗാനരചനഡോ ലക്ഷ്മി ഗുപ്തൻ
സംഗീതംജയ്‌സൺ ജെ നായർ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Ajay Nair

വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

മെല്ലെ മെല്ലെ മെല്ലെ തൊടും മനമിതിൽ
പഴയൊരു സ്നേഹ സാന്ത്വനം
മിഴികളെ ആർദ്രമാക്കവേ
സഖീ
മെല്ലെ മെല്ലെ മെല്ലെ തൊടും
വെണ്നുരയായ് തഴുകും തിരയേ
അഴലിനെ മായ്കുമോ ആലോലമായ്
ഈ വനിയിൽ വിരിയും മലരേ
കനവിതിലുതിരുമോ സ്വര രാഗമായ്
ഓർമകളിൽ ഒഴുകീ വരുമോ
എന്നരികിൽ നീ സ്വപ്ന തീരം തേടീ
തുണയായ് വരൂ സഖിയേ
ആതിരകൾ വരുമോ ഇതിലേ
വെണ്നിര തൂകുമോ വിണ്ണോളവും
ആരതികൾ ഉഴിയാം അഴകേ
വരമായ് തെളിയുമോ നിറ സന്ധ്യയിൽ
ശ്രീലകമേ ജപമായ് നിറയേ
നിന്നരികിൽ ഞാൻ കൽവിളക്കായ്
മാറീ
അതിലിന്നു നാമെരിയും..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരികിൽ എൻ അരികിൽ
ആലാപനം : സിദ്ധാർഥ് മേനോൻ   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : ജയ്‌സൺ ജെ നായർ
പഴംപാട്ടിൻ ഈണം
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : സിതാര കൃഷ്ണകുമാര്‍
കണ്ണോളം നീ
ആലാപനം : ഡോ ബിനീത   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : ജയ്‌സൺ ജെ നായർ