View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരികിൽ എൻ അരികിൽ ...

ചിത്രംകഥ പറഞ്ഞ കഥ (2018)
ചലച്ചിത്ര സംവിധാനംഡോ സിജു ജവഹർ
ഗാനരചനഡോ ലക്ഷ്മി ഗുപ്തൻ
സംഗീതംജയ്‌സൺ ജെ നായർ
ആലാപനംസിദ്ധാർഥ് മേനോൻ

വരികള്‍

Lyrics submitted by: Ajay Nair

വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

അരികിലെന്നരികിലായ് തെന്നലായ് വരാൻ
പ്രണയവും വിദൂരമായ്
കാത്തിരുന്നുവോ...
മധുരമാം ലഹരിയായ്
അനുപദമെന്നരികിൽ വരാൻ
ആരിതെൻ കനവുകളിലിതാദ്യമായ്
തേടി നിൻ കഥകളിലെയെന്നെ
ഞാൻ സ്വയം
മാരിവിൽ തൂകുന്നൊരീ
ഏഴിതൾ വർണങ്ങളേ
ശലഭമിതിലേ വരും
ചിറകിലണിയാൻ നിറം
നീഹാരങ്ങൾ മായുന്ന നേരം
എന്മുന്നിൽ വിരിയാമോ സ്വയം ..
ആരൊരാൾ തേടുന്നൊരീ
സ്‌നേഹമെൻ കൈകുമ്പിളിൽ
വിരലുമെഴുതുന്നുവോ
ചുവരിലുണരും മുഖം
ഏദൻ പൂക്കൾ ഏകും സുഗന്ധം
നിന്മെയ്യിൽ അറിയാമോ സുഖം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മെല്ലെ മെല്ലെ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : ജയ്‌സൺ ജെ നായർ
പഴംപാട്ടിൻ ഈണം
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : സിതാര കൃഷ്ണകുമാര്‍
കണ്ണോളം നീ
ആലാപനം : ഡോ ബിനീത   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : ജയ്‌സൺ ജെ നായർ