പമ്പയാറിന്‍ കരയിലല്ലോ ...
ചിത്രം | കുറ്റവാളി (1970) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical pambayaarin karayilallo panchami nilaavilakku enna vendaa thiriyum vendaa enthu nalla ponvilakku raariraro raaraaro raariraro raaraaro ponvilakkin vettathile puthilanji panthalile pullu menja malayilallo pookkaarippennu - ennum poovambane kaathu nilkkum pookkaarippennu (pambayaarin) vellottu kuda pidichu vellaaram pooparichu poonchela chutti ninnu pookkaarippennu - vanna poovambante kayyiloru punnaaramuthu raariraro raaraaro raariraro raaraaro ponvilakkin vettathile punchirikkum pinchu muthe poovambanodettu vaangi pookkaarippennu - ninne pathumaasam chumakkaatha pookkaarippennu (pambayaarin) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പമ്പയാറിന്‍ കരയിലല്ലോ പഞ്ചമിനിലാവിളക്ക് എണ്ണ വേണ്ട തിരിയും വേണ്ട എന്തുനല്ല പൊന്‍വിളക്ക് രാരിരരോ രാരാരോ രാരിരരോ രാരാരോ പൊന്‍വിളക്കിന്‍ വെട്ടത്തിലേ പുത്തിലഞ്ഞി പന്തലിലേ പുല്ലു മേഞ്ഞ മലയിലല്ലോ പൂക്കാരിപ്പെണ്ണ് - എന്നും പൂവമ്പനെ കാത്തുനില്‍ക്കും പൂക്കാരിപ്പെണ്ണ് (പമ്പയാറിന്‍) വെള്ളോട്ടു കുടപിടിച്ചു വെള്ളാരം പൂപറിച്ച് പൂഞ്ച്ചേല ചുറ്റിനിന്നു പൂക്കാരിപ്പെണ്ണ് വന്ന പൂവമ്പന്റെ കൈയിലൊരു പുന്നാരമുത്ത് രാരിരരോ രാരാരോ രാരിരരോ രാരാരോ പൊന്‍വിളക്കിന്‍ വെട്ടത്തിലേ പുഞ്ചിരിക്കും പിഞ്ചുമുത്തേ പൂവമ്പനോടേറ്റുവാങ്ങീ പൂക്കാരിപ്പെണ്ണ് - നിന്നെ പത്തു മാസം ചുമക്കാത്ത പൂക്കാരിപ്പെണ്ണ് (പമ്പയാറിന്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കളഭമഴ പെയ്യുന്ന
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാവേലി വാണൊരു കാലം
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജനിച്ചു പോയ് മനുഷ്യനായ് ഞാൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൃഷ്ണാ കമലനയനാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി