View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തെ കണ്ണാ ...

ചിത്രംഅരവിന്ദന്റെ അതിഥികൾ (2018)
ചലച്ചിത്ര സംവിധാനംഎം മോഹനന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംമേഘ ജോസ്‌കുട്ടി

വരികള്‍

Lyrics submitted by: Bijulal B Ponkunnam

Enthe kannaa vanneyilla...
Muralikayoothum gaanam ketteyilla...
Enthe kannaa vanneyilla...
Mazhmukilomal roopam kandeyilla...
Virahardrayay ekayay...
Madhuvaniyil nilpoo njan...

Enthe kannaa vanneyilla...
Muralikayoothum gaanam ketteyilla...

Nee enn kanavile oro ninavilum....
Mayilpeeli than thumpaal thottu melle...
Njano yemunathan oro vanikalum.
Nilkkathe thavapaatham thedee deva..
Yadhunadhante irukaramathilivalude
Neerunna manamorunavaniyithal
Pol...Tharam....Varoo.. chadulamarike...
Oru rakkadambayival malaridumavananayanay


Enthe kannaa vanneyilla...
Muralikayoothum gaanam ketteyilla...
Virahardrayay ekayay...
Madhuvaniyil nilpoo njan...

Enthe kannaa vanneyilla...
Muralikayoothum gaanam ketteyilla...
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

എന്തേ കണ്ണാ വന്നേയില്ല..
മുരളികയോതും ഗാനം കേട്ടേയില്ലാ..
എന്തേ കണ്ണാ വന്നേയില്ല...
മഴമുകിലോമൽ രൂപം കണ്ടേയില്ലാ...
വിരഹാർദ്രയായ് ഏകയായ്
മധുവനിയിൽ നിൽപ്പൂ ഞാൻ...

എന്തേ കണ്ണാ വന്നേയില്ല..
മുരളികയോതും ഗാനം കേട്ടേയില്ലാ..

നീ എൻ കനവിലേ ഓരോ നിനവിലും...
മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ...
ഞാനോ യമുനതൻ ഒരോ വനികളും
നിലയ്‌ക്കാതെ തവ പാദം തേടീ ദേവാ..
യദുനാഥൻ്റെ ഇരുകരമതിലിവളുടെ
നീറുന്ന മനമൊരുനവനിയിതൾ
പോൽ... തരാം... വരൂ... ചടുലമരികേ...
ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്...

എന്തേ കണ്ണാ വന്നേയില്ല..
മുരളികയോതും ഗാനം കേട്ടേയില്ലാ..
വിരഹാർദ്രയായ് ഏകയായ്
മധുവനിയിൽ നിൽപ്പൂ ഞാൻ...

എന്തേ കണ്ണാ വന്നേയില്ല..
മുരളികയോതും ഗാനം കേട്ടേയില്ലാ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണേ തായ് മലരേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
രാസാത്തി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ലിയാ സൂസൻ വര്ഗീസ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആനന്ദമേ
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
കൃപാകരി ദേവി
ആലാപനം : മിഥുന്‍ ജയരാജ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍