View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഐക്യ മുന്നണി ...

ചിത്രംനിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി (1970)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

aikyamunnani, aikyamunnani,
alayadichadichirampum aikyamunnani,
sindaabaad sindaabaad!
aikyamunnani, sindaabaad!

kattakuthichira pidichu vitherinju muthukoytha
karshakante kodiyuyarthumaikyamunnani!
thondu thalli chakiriyaakki chakirinaaru
thankanoolu noolkkuvorude aikyamunnani
sindaabaad sindaabaad!
janakeeyaikyam sindaabaad!

pukapidicha millukalil karipurandu mey viyarthu
paniyeduthu thalaruvorude aikyamunnani
mazha nananju veyilukondu vayar vishannu theruvu neele
thozhiluthedi alayuvorude aikyamunnani
sindaabaad sindaabaad
thozhilaali aikyam sindaabaad! (aikyamunnani)

naadadachu mathiluketti naaduvaazhi theerthuvacha
naalukettidichu veezhthumaikyamunnani
kannuneerumkayyumaay mannninodu mallidunna
karshakannu bhoomi nalkuaikyamunnani
krishibhoomi karshakanu
bahujanaikyam sindaabaad (aikyamunnani)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ഐക്യമുന്നണി ഐക്യമുന്നണി
അലയടിച്ചടിച്ചിരമ്പുമൈക്യമുന്നണി (ഐക്യമുന്നണി)
സിന്ദാബാദ് സിന്ദാബാദ്
ഐക്യമുന്നണി സിന്ദാബാദ്!

കട്ടകുത്തി ചിറപിടിച്ചു വിത്തെറിഞ്ഞു മുത്തുകൊയ്ത
കര്‍ഷകന്റെ കൊടിയുയര്‍ത്തുമൈക്യമുന്നണി
തൊണ്ടു തല്ലി ചകിരിയാക്കി ചകിരിനാരു കൈയ്യിലിട്ടു
തങ്കനൂലു നൂല്‍ക്കുവോരുടെ ഐക്യമുന്നണി (തൊണ്ടു)
സിന്ദാബാദ് സിന്ദാബാദ്
ജനകീയൈക്യം സിന്ദാബാദ് (ഐക്യമുന്നണി)

പുകപിടിച്ച മില്ലുകളില്‍ കരിപുരണ്ടു മെയ്യ് വിയര്‍ത്തു
പണിയെടുത്തു തളരുവോരുടെ ഐക്യമുന്നണി
മഴ നനഞ്ഞു വെയിലുകൊണ്ടു വയര്‍ വിശന്നു തെരുവു നീളേ
തൊഴിലു തേടി അലയുവോരുടെ ഐക്യമുന്നണി (ഐക്യമുന്നണി)
സിന്ദാബാദ് സിന്ദാബാദ്
തൊഴിലാലി ഐക്യം സിന്ദാബാദ്

നാടടച്ചു മതിലുകെട്ടി നാടുവാഴി തീര്‍ത്തുവെച്ച
നാലുകെട്ടിടിച്ചു വീഴ്ത്തുമൈക്യമുന്നണി
കണ്ണുനീരും കൈയ്യുമായി മണ്ണിനോടു മല്ലിടുന്ന
കര്‍ഷകന്നു ഭൂമിനല്‍കും ഐക്യമുന്നണി
കൃഷിഭൂമി കര്‍ഷകന്നു
ബഹുജനൈക്യം സിന്ദാബാദ് (ഐക്യമുന്നണി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എല്ലാരും പാടത്തു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പല്ലനയാറിന്‍ തീരത്തില്‍
ആലാപനം : പി സുശീല, എം ജി രാധാകൃഷ്ണന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കൊതുമ്പുവള്ളം തുഴഞ്ഞുവരും
ആലാപനം : കെ ജെ യേശുദാസ്, പി ലീല, പി മാധുരി, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നീലക്കടമ്പിന്‍ പൂവോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്പലപ്പറമ്പിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ