View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമുത്തോളെ നീയെരിഞ്ഞ ...

ചിത്രംജോസഫ് മാൻ വിത്ത് ദി സ്ക്കാർ (2018)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനഅജീഷ് ദാസന്‍
സംഗീതംരഞ്ജിൻ രാജ് വി കെ
ആലാപനംനിരഞ്ജ് സുരേഷ്

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തേടീ...
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ...
മാനത്തോളം മഴവില്ലായ് വളരേണം എന്മണീ...
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ.. വാ...
നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...

പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തേടീ...
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ
ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം...
പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം...
സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തേടീ...
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ...
മാനത്തോളം മഴവില്ലായ് വളരേണം എന്മണീ...
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ.. വാ...
നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ട് പാടവരമ്പത്തിലൂടെ
ആലാപനം : ജോജു ജോർജ്, ബെനഡിക്ട് ഷൈൻ   |   രചന : ഭാഗ്യരാജ്   |   സംഗീതം : രഞ്ജിൻ രാജ് വി കെ, ഭാഗ്യരാജ്
ഉയിരിൻ നാഥനെ
ആലാപനം : വിജയ്‌ യേശുദാസ്‌, മെറിൻ ഗ്രെഗറി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
കരിനീല കണ്ണുള്ള പെണ്ണ്
ആലാപനം : കാര്‍ത്തിക്, അഖില ആനന്ദ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
കണ്ണെത്താ ദൂരം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
പൂമുത്തോളെ നീയെരിഞ്ഞ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : അജീഷ് ദാസന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ