മലയുടെ മേലേ കാവില്‍ ...
ചിത്രം | ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി (2019) |
ചലച്ചിത്ര സംവിധാനം | ഹരിശ്രീ അശോകന്‍ |
ഗാനരചന | രാജീവ് ആലുങ്കല്‍ |
സംഗീതം | നാദിര്‍ഷാ, അരുൺ രാജ് |
ആലാപനം | അഫ്സല് |
വരികള്‍
Lyrics submitted by: Sandhya Prakash malayude melekavil thanka mayil therottam nenchinullil chengilayude thaalam nadavazhi naattaarellaam othukoodum chaanthaattam kootharangil kummiyadi melam irukarayonnaakum neram perukana santhoshapooram adimudi aaghoshakkaalam sirakalil sangeetham kuru kuzhalu thakilu azhakililaki athishayamodu unaru murukaney hara hara thinthinakka thom malayude melekavil thanka mayil therottam nenchinullil chengilayude thaalam nadavazhi naattaarellaam othukoodum chaanthaattam kootharangil kummiyadi melam kaattinoppam chirakadikkum kaaroli varna ambeduthu nee thodukku ambaadikkannaa tilangum minnalvaalum parichayumaayi raathinkal akale ankathattil thiri koluthi akavum marithatti koladikkum changaathi kalarikkachem ketti kalithudangi thanchathil chekonte thinthathimrithom thacholitharavaadin poozhikkadakan udalilaki urumi kuthari athilidapedum ulakamurukane hara hara thinthinakka thom (2) kaaliyante ellodikkum villaaliveera kunneduthu panthadikkum chenthaamaraakshaa kudayum kuthichaadum kadathanaadan kolathil kudilan pada naduvil vidhikadakam oduvil odikketti paanjuvettum kattaayam adiyum vadithadayum podipadalam aaraattinu poraatta paattin pukilumaanotta kankonil maarithakilu udalu veliyil anayu nivaru thadayanamudalu mudaya murukane hara hara thinthimthinakka thom hara hara thinthinakka thom (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മലയുടെ മേലേകാവിൽ തങ്ക മയിൽ തേരോട്ടം നെഞ്ചിനുള്ളിൽ ചേങ്ങിലയുടെ താളം നടവഴി നാട്ടാരെല്ലാം ഒത്തുകൂടും ചാന്താട്ടം കൂത്തരങ്ങിൽ കുമ്മിയടി മേളം ഇരുകരയൊന്നാകും നേരം പെരുകണ സന്തോഷപ്പൂരം അടിമുടി ആഘോഷക്കാലം സിരകളിൽ സംഗീതം കുറു കുഴല് തകില് അഴകിലിളകി അതിശയമൊടു ഉണര് മുരുകനേയ് ഹര ഹര തിന്തിനക്ക തോം മലയുടെ മേലേകാവിൽ തങ്ക മയിൽ തേരോട്ടം നെഞ്ചിനുള്ളിൽ ചേങ്ങിലയുടെ താളം നടവഴി നാട്ടാരെല്ലാം ഒത്തുകൂടും ചാന്താട്ടം കൂത്തരങ്ങിൽ കുമ്മിയടി മേളം കാറ്റിനൊപ്പം ചിറകടിക്കും കാറൊളി വർണാ അമ്പെടുത്തു നീ തൊടുക്ക് അമ്പാടിക്കണ്ണാ തിളങ്ങും മിന്നൽവാളും പരിചയുമായി രാത്തിങ്കൾ അകലെ അങ്കത്തട്ടിൽ തിരി കൊളുത്തി അകവും മാറിത്തട്ടി കോലടിക്കും ചങ്ങാതി കളരിക്കച്ചേം കെട്ടി കളിതുടങ്ങി തഞ്ചത്തിൽ ചേകോന്റെ തിന്തതിമ്രിതോം തച്ചോളിത്തറവാടിൻ പൂഴിക്കടകൻ ഉടലിലിളകി ഉറുമി കുതറി അതിലിടപെടും ഉലകമുരുകണെ ഹര ഹര തിന്തിനക്ക തോം (2) കാളിയന്റെ എല്ലൊടിക്കും വില്ലാളിവീരാ കുന്നെടുത്തു പന്തടിക്കും ചെന്താമരാക്ഷാ കുടയും കുത്തിച്ചാടും കടത്തനാടൻ കോലത്തിൽ കുടിലൻ പടനടുവിൽ വിധികടകം ഒടുവിൽ ഓടിക്കെട്ടി പാഞ്ഞുവെട്ടും കട്ടായം അടിയും വടിതടയും പൊടിപടലം ആറാട്ടിനു പോരാട്ട പാട്ടിൻ പുകില് മാനോട്ട കൺകോണിൽ മാരിത്തകില് ഉടല് വെളിയിൽ അണിയു നിവര് തടയണമുടല് മുടയ മുരുകനെ ഹര ഹര തിന്തിംതിനക്ക തോം ഹര ഹര തിന്തിനക്ക തോം (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പട്ടണം മാറീട്ടും
- ആലാപനം : അർജുൻ അശോകൻ | രചന : ദിനു മോഹൻ | സംഗീതം : അരുൺ രാജ്
- ആത്മാവില്‍ പെയ്യും ആദ്യാനുരാഗം
- ആലാപനം : ശ്വേത മോഹന്‍, കെ എസ് ഹരിശങ്കര്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍
- കളി കട്ട ലോക്കല്‍ ആണേ
- ആലാപനം : അന്‍വര്‍ സാദത്ത്, ആന്റണി ദാസൻ | രചന : ദിനു മോഹൻ | സംഗീതം : അരുൺ രാജ്