View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ മുകിലോ ...

ചിത്രംഉയരെ (2019)
ചലച്ചിത്ര സംവിധാനംമനു അശോകൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംസിതാര കൃഷ്ണകുമാര്‍, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Nee mukilo puthumazha maniyo
thooveyilo irulala nizhalo
ariyillinnu neeyenna charutha
ariyaminnihanente chethan uyiril
nirayum athishayakara bhaavam

Neeyenna ganathin chirakukaleri
njanethu lokathil idariyirangi
padanayi njan porum neramo
sruthiyariyukayilla ragam thalam polum

Nee mukilo puthumazha maniyo
thooveyilo irulala nizhalo

neeyenna meghathin padavukal kayari
njanetho maripoo thirayukayayi
choodan mohamay neelum kaikalil
ithaladarukayano mayaswapnam pole

Nee mukilo puthumazha maniyo
thooveyilo irulala nizhalo
ariyillinnu neeyenna charutha
ariyaminnihanente chethan uyiril
nirayum athishayakara bhaavam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതന ഉയിരിൽ
നിറയും അതിശയകര ഭാവം

നീയെന്ന ഗാനത്തിൻ ചിറകുകളേറി
ഞാനേതു ലോകത്തിൽ ഇടറിയിറങ്ങി
പാടാനായി ഞാൻ പോരും നേരമോ
ശ്രുതിയറിയുകയില്ല രാഗം താളം പോലും

നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ

നീയെന്ന മേഘത്തിൻ പടവുകൾ കയറി
ഞാനേതോ മാരിപ്പൂ തിരയുകയായി
ചൂടാൻ മോഹമായ് നീളും കൈകളിൽ
ഇതളടരുകയാണോ മായാസ്വപ്നം പോലെ

നീ മുകിലോ പുതുമഴ മണിയോ
തൂവെയിലോ ഇരുളല നിഴലോ
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതന ഉയിരിൽ
നിറയും അതിശയകര ഭാവം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പതിനെട്ടു വയസ്സില്
ആലാപനം : ക്രിസ്റ്റകല   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
കാറ്റിൽ വീഴാ
ആലാപനം : ശക്തിശ്രീ ഗോപാലന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍