View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബീമാപള്ളി ...

ചിത്രംപതിനെട്ടാം പടി (2019)
ചലച്ചിത്ര സംവിധാനംശങ്കർ രാമകൃഷ്ണൻ
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംഎ എച്ച് കാഷിഫ്
ആലാപനംശഹബാസ് അമന്‍, ഹരിചരൻ, നകുൽ അഭ്യാങ്കർ

വരികള്‍

Lyrics submitted by: Sandhya Prakash

Yasayyathunneesa bheema beevi
yasayyadu shaheed maheen abubakker
ya mehamoodu yaa maboodu yaa baeedu ya kareebu
ya mehamoodu yaa maboodu yaa baeedu ya kareebu
ya mehamoodu yaa maboodu yaa baeedu ya kareebu
ente koode nee vannu ennilaay nee ninnu
ente koode nee vannu ennilaay nee ninnu
ninne vaazhtheedaam allah
ninne vaazhtheedaam allah
ekanakunna neramethunna
kaiviralthumbu nee allah
doore allalla kavalalennu
kathilothunnu nee allah

Ekanakunna neramethunna
kaiviralthumbu nee allah
doore allalla kavalalennu
kathilothunnu nee allah

Mannil mathramanen swargam allahu allah
swasam thanne sangeetham allah allahu allah
nithya satyamayi nee minnum allahu allah

Paridathinudayon neeye
nombarathin vidayum neeye
mayayum nee jalavum nee
sakshiyum nee sakalm neeye
vaazhvineka porule noore
shanthiyekum urave roohe
ninnil dhanyam allathonnum illa allah

Ekanakunna neramethunna
kaiviralthumbu nee allah
doore allalla kavalalennu
kathilothunnu nee allah

ya mehamoodu yaa maboodu yaa baeedu ya kareebu

Oru bhoomi oru vanam mazha padum oru ganam
athirillaathaanandham pakarunnon neeyallo
pala varnam pala gandham
pala tharam pala theeram
athilaay njan ennennum
ariyunnon neeyallo
nee oliyo nee karayo nee thirayo
nee varamo nee manamo santhwanamo
nee oliyo nee oliyo
nee karayo nee thirayo
nee varamo nee manamo santhwanamo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

യസയ്യതുന്നീസ ഭീമാ ബീവി
യസയ്യദു ഷഹീദ് മാഹീൻ അബൂബക്കർ
യാ മെഹമൂദു യാ മബൂദു യാ ബഈദു യ കരീബു
യാ മെഹ്മൂദു യാ മാ ബൂദു യാ ബഈദു യാ കരീബു
യാ മെഹ്മൂദു യാ മാ ബൂദു യാ ബഈദു യാ കരീബു
എന്റെ കൂടെ നീ വന്നു എന്നിലായ് നീ നിന്നു
എന്റെ കൂടെ നീ വന്നു എന്നിലായ് നീ നിന്നു
നിന്നെ വാഴ്ത്തീടാം അള്ളാഹ്
നിന്നെ വാഴ്ത്തീടാം അള്ളാഹ്
ഏകനാകുന്ന നേരമെത്തുന്ന
കൈവിരൽ തുമ്പു നീ അള്ളാഹ്
ദൂരെ അല്ലല്ല കാവലാളെന്നു
കാതിലോതുന്നു നീ അള്ളാഹ്

ഏകനാകുന്ന നേരമെത്തുന്ന
കൈവിരൽ തുമ്പു നീ അള്ളാഹ്
ദൂരെ അല്ലല്ല കാവലാളെന്നു
കാതിലോതുന്നു നീ അള്ളാഹ്

മണ്ണിൽ മാത്രമാണെൻ സ്വർഗം അള്ളാഹു അള്ളാഹ്
ശ്വാസം തന്നെ സംഗീതം അള്ളാഹ് അള്ളാഹു അള്ളാഹ്
നിത്യ സത്യമായി നീ മിന്നും അള്ളാഹു അള്ളാഹ്
നോക്കിൽ വാക്കിൽ നിന്നെ ചേർക്കു അള്ളാഹു അള്ളാഹ്

പാരിടത്തിനുടയോൻ നീയേ
നൊമ്പരത്തിൻ വിടയും നീയേ
മായയും നീ ജാലവും നീ
സാക്ഷിയും നീ സകലം നീയേ
വാഴ്വിനേക പൊരുളേ നൂറേ
ശാന്തിയേകും ഉറവേ റൂഹേ
നിന്നിൽ ധന്യം അല്ലാതൊന്നും ഇല്ല അള്ളാഹ്

ഏകനാകുന്ന നേരമെത്തുന്ന
കൈവിരൽ തുമ്പു നീ അള്ളാഹ്
ദൂരെ അല്ലല്ല കാവലാളെന്നു
കാതിലോതുന്നു നീ അള്ളാഹ്

യാ മെഹമൂദു യാ മബൂദു യാ ബഈദു യ കരീബു

ഒരു ഭൂമി ഒരു വാനം മഴ പാടും ഒരു ഗാനം
അതിരില്ലാതാനന്ദം പകര്ന്നോൻ നീയല്ലോ
പല വർണം പല ഗന്ധം
പല താരം പല തീരം
അതിലായ് ഞാൻ എന്നെന്നും
അറിയുന്നോൻ നീയല്ലോ
നീ ഒളിയോ നീ കരയോ നീ തിരയോ
നീ വരമോ നീ മണമോ സാന്ത്വനമോ
നീ ഒളിയോ നീ ഒളിയോ
നീ കരയോ നീ തിരയോ
നീ വരമോ നീ മണമോ സാന്ത്വനമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഗനഗ
ആലാപനം : ഹരിചരൻ, സുര്യൻഷ് ജെയിൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : എ എച്ച് കാഷിഫ്
തൂമഞ്ഞു
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ലോറെൻസ് ഫെർണാണ്ടസ്   |   സംഗീതം : പ്രശാന്ത് പ്രഭാകർ
മഴയോട്
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ലോറെൻസ് ഫെർണാണ്ടസ്   |   സംഗീതം : പ്രശാന്ത് പ്രഭാകർ
വഞ്ചിശ മംഗളം
ആലാപനം : മഞ്ജരി   |   രചന : ഉള്ളൂർ എസ് പരമേശ്വര അയ്യർ   |   സംഗീതം : എ എച്ച് കാഷിഫ്
ത തരികിട
ആലാപനം : എം ജി ശ്രീകുമാർ, മനോജ്‌ കെ ജയന്‍ , കെ എസ് ഹരിശങ്കര്‍   |   രചന : ലോറെൻസ് ഫെർണാണ്ടസ്   |   സംഗീതം : പ്രശാന്ത് പ്രഭാകർ
ഹേമന്ത പൗർണമി
ആലാപനം : രാകേഷ്‌ ബ്രഹ്മാനന്ദന്‍   |   രചന : ശ്യാം കൃഷ്ണ   |   സംഗീതം : രാകേഷ്‌ ബ്രഹ്മാനന്ദന്‍
ചങ്കുറ്റക്കാരാ
ആലാപനം : കെ എസ് ഹരിശങ്കര്‍, സാഷാ തിരുപ്പതി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : എ എച്ച് കാഷിഫ്
കാറ്റലകൾ
ആലാപനം : ജോണീറ്റ ഗാന്ധി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : എ എച്ച് കാഷിഫ്
പ്രയർ സോങ്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശിവ നാമവലി   |   സംഗീതം : അരുൾ രാജ്
ഹേമന്ത പൗർണമി
ആലാപനം : റിമി ടോമി   |   രചന : ശ്യാം കൃഷ്ണ   |   സംഗീതം : രാകേഷ്‌ ബ്രഹ്മാനന്ദന്‍