

Orthal Sukhamulla ...
Movie | Sidharthan Enna Njaan (2019) |
Movie Director | Ashaprabha |
Lyrics | Ajoy Chandran |
Music | Viswajith |
Singers | Deepu |
Lyrics
Lyrics submitted by: Sandhya Prakash Orthal sugamulla nombaramalle enteyum ninteyum bhalyakala. orthal sugamulla nombaramalle enteyum ninteyum bhalyakalam Vazhimariyalum thirike vilikkum kathirnambukal neetti poyppoya kalam (Orthal) Oonjaliladi mazhavillu thedi manchadi manatharil mayilpeeli choodi niraveruvanente mohangal ethra parayathe poyi bhalythin mathra chayunna manchilla nerunna kanikal veenente muttam nirayunnu veendum... ennum orthal....(Orthal) Moovanthi neram choppinte pooram orumichu naam kandoru uthsavamelam niraveruvanente mohangal ethra parayathe poyi bhalythin mathra marayunna nizhalil pookkunna mizhikal kondente hridayam muriyunnu ennum ennum orkkan ....(Orthal sugamulla) | വരികള്‍ ചേര്‍ത്തത്: സുരേഷ് ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ എന്റെയും നിന്റെയും ബാല്യകാലം.. ഓർത്താൽ സുഖമുള്ള നൊമ്പരമല്ലേ എന്റെയും നിന്റെയും ബാല്യകാലം വഴിമാറിയാലും തിരികെ വിളിക്കും കതിർ നാമ്പുകൾ നീട്ടി പൊയ്‌പ്പോയ കാലം (ഓർത്താൽ) ഊഞ്ഞാലിലാടി മഴവില്ലു തേടി മഞ്ചാടി മനതാരിൽ മയിൽപീലി ചൂടി നിറവേറുവാനെൻറെ മോഹങ്ങൾ എത്ര പറയാതെ പോയി ബാല്യത്തിൻ മാത്ര ചായുന്ന മാഞ്ചില്ല നേരുന്ന കനികൾ വീണെന്റെ മുറ്റം നിറയുന്നു വീണ്ടും...... എന്നും ഓർത്താൽ..... (ഓർത്താൽ) മൂവന്തി നേരം ചോപ്പിന്റെ പൂരം ഒരുമിച്ചു നാം കണ്ടൊരു ഉത്സവ മേളം നിറവേറുവാനെ ൻറെ മോഹങ്ങൾ എത്ര പറയാതെ പോയി ബാല്യത്തിൻ മാത്ര മറയുന്ന നിഴലിൽ പൂക്കുന്ന മിഴികൾ കൊണ്ടെന്റെ ഹൃദയം മുറിയുന്നു എന്നും എന്നും ഓർക്കാൻ.... (ഓർത്താൽ സുഖമുള്ള) |
Other Songs in this movie
- Kallu Paattu
- Singer : Viswajith, Alex J Immatty, Suresh | Lyrics : Ajoy Chandran | Music : Viswajith