View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞു കാലം ...

ചിത്രംഫൈനെൽസ് (2019)
ചലച്ചിത്ര സംവിധാനം അരുണ്‍ പി ആര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംകൈലാസ്‌ മേനോന്‍
ആലാപനംശ്രീനിവാസ്

വരികള്‍

Lyrics submitted by: Sandhya Prakash

Manju kaalam doore maanju mizhineer sandhya maranju (2)
pakalin mounam thengalaayi paarvvanayaamam snehamaayi (2)
Manju kaalam doore maanju mizhineer sandhya maranju

Oru mazha maathram peythirangum venal nilaavin chillaklonnil
pozhiyunna thooval nokkiyirunnum irulinnu koottaay
koodeyalanjum verutheyurangu vaarilam mukile
hridaya paraagam poovaniyunnu neeyoru poovaay
punchiriyaayi ormmayilennum poothulayunnu

Manju kaalam doore maanju mizhineer sandhya maranju

Oru kili maathram thaniye nilppoo tharalithamaakum
thaazhvarayinkal puzhayude paattin sruthikal kettum
paribhavamaayi melle mizhikaladachum pathiye urangu
paazhmulam kiliye akale vasantham kaathirikkunnu
vaalsalymolum kaithiriyaayi kaaval nilkkunnu
nin janma punyam

Manju kaalam doore maanju mizhineer sandhya maranju
pakalin mounam thengalaayi paarvvanayaamam snehamaayi
Manju kaalam doore maanju mizhineer sandhya maranju
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു (2)
പകലിൻ മൗനം തേങ്ങലായി പാർവ്വണയാമം സ്നേഹമായി (2)
മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു

ഒരു മഴ മാത്രം പെയ്തിറങ്ങും വേനൽ നിലാവിൻ ചില്ലകളൊന്നിൽ
പൊഴിയുന്ന തൂവൽ നോക്കിയിരുന്നും ഇരുളിന്നു കൂട്ടായ്
കൂടെയലഞ്ഞും വെറുതെയുറങ്ങൂ വാരിളം മുകിലേ
ഹൃദയ പരാഗം പൂവണിയുന്നു നീയൊരു പൂവായ്
പുഞ്ചിരിയായി ഓർമയിലെന്നും പൂത്തുലയുന്നൂ

മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു

ഒരു കിളി മാത്രം തനിയേ നിൽപ്പൂ തരളിതമാകും
താഴ്വരയിങ്കൽ പുഴയുടെ പാട്ടിൻ ശ്രുതികൾ കേട്ടും
പരിഭവമായി മെല്ലേ മിഴികളടച്ചും പതിയേ ഉറങ്ങു
പാഴ് മുളം കിളിയേ അകലെ വസന്തം കാത്തിരിക്കുന്നു
വാത്സല്യമോലും കൈത്തിരിയായി കാവൽ നിൽക്കുന്നു
നിൻ ജന്മ പുണ്യം

മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു
പകലിൻ മൗനം തേങ്ങലായി പാർവ്വണയാമം സ്നേഹമായി
മഞ്ഞു കാലം ദൂരെ മാഞ്ഞു മിഴിനീർ സന്ധ്യ മറഞ്ഞു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ മഴവില്ലുപോലെൻ
ആലാപനം : നരേഷ് അയ്യർ, പ്രിയ പ്രക്ഷ വാരിയർ   |   രചന : ബി ശ്രീരേഖ   |   സംഗീതം : കൈലാസ്‌ മേനോന്‍
പറക്കാം പറക്കാം
ആലാപനം : ലതാ കൃഷ്ണ, യാസിൻ നിസ്സാർ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : കൈലാസ്‌ മേനോന്‍
ചലനമേ
ആലാപനം : ബെന്നി ദയാല്‍   |   രചന : മനു മൻജിത്‌   |   സംഗീതം : കൈലാസ്‌ മേനോന്‍
പറക്കാം പറക്കാം (റീപ്രൈസ് വേർഷൻ)
ആലാപനം : യാസിൻ നിസ്സാർ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : കൈലാസ്‌ മേനോന്‍