Syama Varna Roopini ...
Movie | Thanneermathan Dinangal (2019) |
Movie Director | Girish AD |
Lyrics | Suhail Koya |
Music | Justin Varghese |
Singers | Pradeep Palluruthy |
Lyrics
Lyrics submitted by: Sandhya Prakash Shyyamavarsha roopini kadorabhaashini priye premalekhanam ninakku njan tharunnu shaarade uchayooninoppamannu nee paranjathokkeyum kattu thinna koottukaare orthu nee chirichathum class cut cheythu poya maattini padathinaay maattivacha pathuroopaa neyenikku thannathum Aa ninte munnilannu veena chonna panthedukkuvaan uyarnnu ninna choruranju melu chora poondathum Padichathum pareekshayum marannu povathengilum marakkuvaanorukkamalla nee paranjathokkeyum neeyolichu thanna kathilente perinappuram kurichu vachorummayellaam njan pakuthuvachathum Thinkalaazhcha bottani pireedu paathi theernnathum nee thirinju nokkiyenne teacherannadichathum ormmayundo orthu vachu nokkumengileppozhum othu naam nananjathum othiri chirichathum Koottukoodi kaazcha kandu raathri yaathra poyathum njaanaduthirunnathum nee thaduthirunnathum koottukoodi kaazcha kandu raathri yaathra poyathum njaanaduthirunnathum nee thaduthirunnathum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ശ്യാമവർഷ രൂപിണി കഠോരഭാഷിണി പ്രിയേ പ്രേമലേഖനം നിനക്ക് ഞാൻ തരുന്നു ശാരദേ ഉച്ചയൂണിനൊപ്പമന്നു നീ പറഞ്ഞതൊക്കെയും കട്ട് തിന്ന കൂട്ടുകരെ ഓർത്തു നീ ചിരിച്ചതും ക്ലാസ് കട്ട് ചെയ്തു പോയ മാറ്റിനി പടത്തിനായ് മാറ്റി വച്ച പത്തുരൂപാ നീയെനിക്കു തന്നതും ആ നിന്റെ മുന്നിലന്നു വീണ ചോന്ന പന്തെടുക്കുവാൻ ഉയർന്നു നിന്ന ചോരുരഞ്ഞു മേലു ചോര പൂണ്ടതും പഠിച്ചതും പരീക്ഷയും മറന്നു പോവതെങ്കിലും മറക്കുവാനൊരുക്കമല്ല നീ പറഞ്ഞതൊക്കെയും നീയൊളിച്ചു തന്ന കത്തിലെന്റെ പേരിനപ്പുറം കുറിച്ചു വച്ചൊരുമ്മയെല്ലാം ഞാൻ പകുത്തു വച്ചതും തിങ്കളാഴ്ച ബോട്ടണി പിരീഡു പാതി തീർന്നതും നീ തിരിഞ്ഞു നോക്കിയെന്നെ ടീച്ചറന്നടിച്ചതും ഓർമ്മയുണ്ടോ ഓർത്തു വച്ച് നോക്കുമെങ്കിലെപ്പൊഴും ഒത്തു നാം നനഞ്ഞതും ഒത്തിരി ചിരിച്ചതും കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും |
Other Songs in this movie
- Jaathikkathottam
- Singer : Soumya Ramakrishnan, Devadutt Bijibal | Lyrics : Suhail Koya | Music : Justin Varghese
- Panthu Thiriyanu
- Singer : Vineeth Sreenivasan | Lyrics : Suhail Koya | Music : Justin Varghese
- Daivame
- Singer : Vidyadharan Master | Lyrics : Suhail Koya | Music : Justin Varghese