View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്യാമ വർണ രൂപിണി ...

ചിത്രംതണ്ണീർമത്തൻ ദിനങ്ങൾ (2019)
ചലച്ചിത്ര സംവിധാനംഗിരീഷ് എ ഡി
ഗാനരചനസുഹൈല്‍ കോയ
സംഗീതംജസ്റ്റിൻ വര്ഗീസ്
ആലാപനംപ്രദീപ്‌ പള്ളുരുത്തി

വരികള്‍

Lyrics submitted by: Sandhya Prakash

Shyyamavarsha roopini kadorabhaashini priye
premalekhanam ninakku njan tharunnu shaarade
uchayooninoppamannu nee paranjathokkeyum
kattu thinna koottukaare orthu nee chirichathum
class cut cheythu poya maattini padathinaay
maattivacha pathuroopaa neyenikku thannathum

Aa ninte munnilannu veena chonna panthedukkuvaan
uyarnnu ninna choruranju melu chora poondathum

Padichathum pareekshayum marannu povathengilum
marakkuvaanorukkamalla nee paranjathokkeyum
neeyolichu thanna kathilente perinappuram
kurichu vachorummayellaam njan pakuthuvachathum

Thinkalaazhcha bottani pireedu paathi theernnathum
nee thirinju nokkiyenne teacherannadichathum
ormmayundo orthu vachu nokkumengileppozhum
othu naam nananjathum othiri chirichathum

Koottukoodi kaazcha kandu raathri yaathra poyathum
njaanaduthirunnathum nee thaduthirunnathum
koottukoodi kaazcha kandu raathri yaathra poyathum
njaanaduthirunnathum nee thaduthirunnathum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ശ്യാമവർഷ രൂപിണി കഠോരഭാഷിണി പ്രിയേ
പ്രേമലേഖനം നിനക്ക് ഞാൻ തരുന്നു ശാരദേ
ഉച്ചയൂണിനൊപ്പമന്നു നീ പറഞ്ഞതൊക്കെയും
കട്ട് തിന്ന കൂട്ടുകരെ ഓർത്തു നീ ചിരിച്ചതും
ക്ലാസ് കട്ട് ചെയ്തു പോയ മാറ്റിനി പടത്തിനായ്
മാറ്റി വച്ച പത്തുരൂപാ നീയെനിക്കു തന്നതും

ആ നിന്റെ മുന്നിലന്നു വീണ ചോന്ന പന്തെടുക്കുവാൻ
ഉയർന്നു നിന്ന ചോരുരഞ്ഞു മേലു ചോര പൂണ്ടതും

പഠിച്ചതും പരീക്ഷയും മറന്നു പോവതെങ്കിലും
മറക്കുവാനൊരുക്കമല്ല നീ പറഞ്ഞതൊക്കെയും
നീയൊളിച്ചു തന്ന കത്തിലെന്റെ പേരിനപ്പുറം
കുറിച്ചു വച്ചൊരുമ്മയെല്ലാം ഞാൻ പകുത്തു വച്ചതും

തിങ്കളാഴ്ച ബോട്ടണി പിരീഡു പാതി തീർന്നതും
നീ തിരിഞ്ഞു നോക്കിയെന്നെ ടീച്ചറന്നടിച്ചതും
ഓർമ്മയുണ്ടോ ഓർത്തു വച്ച് നോക്കുമെങ്കിലെപ്പൊഴും
ഒത്തു നാം നനഞ്ഞതും ഒത്തിരി ചിരിച്ചതും

കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും
ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും
കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും
ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജാതിക്കാത്തോട്ടം
ആലാപനം : സൗമ്യ രാമകൃഷ്ണന്‍, ദേവദത്ത് ബിജിബാൽ   |   രചന : സുഹൈല്‍ കോയ   |   സംഗീതം : ജസ്റ്റിൻ വര്ഗീസ്
പന്ത് തിരിയണ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : സുഹൈല്‍ കോയ   |   സംഗീതം : ജസ്റ്റിൻ വര്ഗീസ്
ദൈവമേ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : സുഹൈല്‍ കോയ   |   സംഗീതം : ജസ്റ്റിൻ വര്ഗീസ്