View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പായാരം ചൊല്ലുന്ന ...

ചിത്രംബാലരാമപുരം (2019)
ചലച്ചിത്ര സംവിധാനംഅജി ചന്ദ്രശേഖർ
ഗാനരചന
സംഗീതംജി കെ ഹരിഷ് മണി
ആലാപനം

വരികള്‍

Lyrics submitted by: BIJU P D

വരികള്‍ ചേര്‍ത്തത്: BIJU P D

പായാരം ചൊല്ലുമാ മുത്തശ്ശിയമ്മയ്ക്ക് മുന്നാഴി പാടമുണ്ടേ
പാടവരമ്പത്തൂടോടി നടക്കണ പൂവാലി പയ്യുമുണ്ടേ
അക്കരെയായ് കുന്തിപ്പുഴ അത്തിമരച്ചോടുണ്ടേ
ഇക്കരെ കുന്നിൽ ചൂളമിടും രാപ്പാടി കൂടെയുണ്ടേ
വെള്ളിനിലാവത്ത് തത്തിക്കളിക്കണ പൂവാലൻ പക്ഷികളേ
നീലാമ്പൽ പൂവുകളേ ....
(പായാരം ചൊല്ലുമാ ...)

കള്ളക്കഥ ചൊല്ലിടാമോ ചായുറങ്ങാൻ വന്നിടാമോ
കുഞ്ഞി കൊക്കേ കുളക്കോഴി കൂട്ടവുമൊത്തിരിയേറെയുണ്ട്
പൂങ്കുരുവീ പൂവാലൻ തേൻകുരുവീ
പൂവുണ്ടേ പൂന്തേനുണ്ടേ തേൻകുരുവീ
ചായുറങ്ങും നേരം ചാഞ്ചാടിയെത്തുമ്പോൾ
കൂടെ കൂടാമോ പൂങ്കുയിലേ ...
(പായാരം ചൊല്ലുമാ ...)

പൂവാലൻ കിളിയല്ലേ വാലാട്ടി കിളിയല്ലേ
പൂമഴയെത്തുമ്പോൾ തട്ടി കളിക്കാനായ്
കുഞ്ചിണിക്കെല്ലാവരും കൂടെയുണ്ടേ
മുല്ലയുണ്ടേ മുന്നാഴി പാടമുണ്ടേ
കിന്നാരം ചൊല്ലാൻ മുത്തശ്ശി കൂടെയുണ്ടേ
കളിചിരിയും ചെറുചിരിയുമായ്
ചാഞ്ചാടിയെത്താമോ കുഞ്ഞി തത്തേ
(പായാരം ചൊല്ലുമാ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിമിഴിയാളെ
ആലാപനം : മധു ബാലകൃഷ്ണന്‍, ശ്രുതി എസ് കുമാർ   |   രചന :   |   സംഗീതം : ജി കെ ഹരിഷ് മണി
ഓടാതാളത്തിൽ
ആലാപനം :   |   രചന :   |   സംഗീതം : ജി കെ ഹരിഷ് മണി
മാനത്തെ തങ്കത്തളിക
ആലാപനം :   |   രചന :   |   സംഗീതം : ജി കെ ഹരിഷ് മണി
പദ്മനാഭാ പാഹി
ആലാപനം :   |   രചന :   |   സംഗീതം : ജി കെ ഹരിഷ് മണി