View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചൂടും തണുപ്പും ...

ചിത്രംബിഗ് സല്യൂട്ട് (2019)
ചലച്ചിത്ര സംവിധാനംഎ കെ ബി കുമാർ
ഗാനരചനബി സുരേഷ്
സംഗീതംബി സുരേഷ്
ആലാപനംബി സുരേഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Choodum thanuppum paraspara dhaaranayil veerode
vannethirkkunnorathirthiyil
jeevan thulaasil kudanjittu naadinte maanathinaayudham
perunna sainikan
swantha sugangale samakalikarkkayi
nenchin neripodilittu kathichavan
njaanen kudumbthodu aaghoshamaakkunna
velakal kettu krithaarthanaakunnavan
cheeriyen nerkkananjekkunnoraayudha
cheeline nenchaal thadanja samrakshakan
asthikal polum nurungum thanuppilum
aswasthanaavaath shathru samhaarakan
jeevitha baandathinullil grihaathura chaayangal
peri charithram rachichavan

jeevath bayam vettenikku jeevikkuvaan
jeevan pakaram panayamaayi vachavan
innu thottente maathram puthranalla nee
indiaa samasthathinum puthranaanu nee
innoramma pechilellaam marannu
vannindiaye vaarippunarnnavan sainikan
pinnikkanneerozhukkaayaval vingi ninnathu kaanaathe
kandu porumbozhum thaptha vaardhakkyathiammakkumachanum
thottaduthilaathe dooreyaakumbozhum
enne vidyaalayathil kondu pokuvaan
ennachanenthe varaanjathennu kezhunna
kunjinte vashikkadhakale vaazthunna
kannu neerkathukal kan nanakkumbozhum

varnathrayathin pathakayonnullile
kunnin nerukayil naatti nilkkunnavan
ente naadennoruracha chinthakku melonninum
nenchil idam kodukkaathavan
nee kannu chimmaathenikkundu kaavalennaajanma neril
kodum nidra kolvu njaan
neeyonnuranmakku munnil nissaaranaam
njan nalkumee big salute kaikkolluka
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചൂടും തണുപ്പും പരസ്‌പര ധാരണയിൽ വീറോടെ
വന്നെതിർക്കുന്നോ രതിർത്തിയിൽ
ജീവൻ തുലാസിൽ കുടഞ്ഞിട്ടു നാടിന്റെ മാനത്തിനായുധം
പേറുന്ന സൈനികൻ
സ്വന്തം സുഖങ്ങളേ സമകാലികർക്കായി
നെഞ്ചിൻ നെരിപ്പോടിലിട്ടു കത്തിച്ചവൻ
ഞാനെൻ കുടുംബത്തോട് ആഘോഷമാക്കുന്ന
വേളകൾ കേട്ട് കൃതാർഥനാകുന്നവൻ
ചീറിയെൻ നേർക്കണഞ്ഞേക്കുന്നൊരായുധ
ചീളിനേ നെഞ്ചാൽ തടഞ്ഞ സംരക്ഷകൻ
അസ്ഥികൾ പോലും നുറുങ്ങും തണുപ്പിലും
അസ്വസ്ഥനാവാത്ത ശത്രു സംഹാരകൻ
ജീവിത ഭാണ്ഡത്തിനുള്ളിൽ ഗൃഹാതുര ചായങ്ങൾ
പേറി ചരിത്രം രചിച്ചവൻ

ജീവത് ഭയം വിട്ടെനിക്കു ജീവിക്കുവാൻ
ജീവൻ പകരം പണയമായി വച്ചവൻ
ഇന്ന് തൊട്ടെന്റെ മാത്രം പുത്രനല്ല നീ
ഇന്ത്യാ സമസ്തത്തിനും പുത്രനാണ് നീ
ഇന്നൊരമ്മ പേച്ചിലെല്ലാം മറന്ന്
വന്നിന്ത്യയെ വാരിപ്പുണർന്നവൻ സൈനികൻ
പിന്നിലേക്കണ്ണീരൊഴുക്കായവൾ വിങ്ങി നിന്നതു കാണാതെ
കണ്ടു പോരുമ്പോഴും തപ്ത വാർദ്ധക്യത്തിലമ്മക്കുമച്ഛനും
തൊട്ടടുത്തില്ലാതെ ദൂരെയാകുമ്പോഴും
എന്നെ വിദ്യാലയത്തിൽ കൊണ്ട് പോകുവാൻ
എന്നച്ചനെന്തേ വരാഞ്ഞതെന്നു കേഴുന്ന
കുഞ്ഞിന്റെ വാശിക്കഥകളേ വാഴ്‌ത്തുന്ന
കണ്ണുനീർ കത്തുകൾ കൺ നനക്കുമ്പോഴും

വർണത്രയത്തിൻ പതാകയൊന്നുളിലേ
കുന്നിൻ നെറുകയിൽ നാട്ടി നിൽക്കുന്നവൻ
എന്റെ നാടെന്നൊരുറച്ച ചിന്തക്ക് മേലൊന്നിനും
നെഞ്ചിൽ ഇടം കൊടുക്കാത്തവൻ
നീ കണ്ണ് ചിമ്മാതെനിക്കുണ്ടു കാവലെന്നാജന്മ നേരിൽ
കൊടും നിദ്ര കൊൾവു ഞാൻ
നീയൊന്നുരുൺമക്കു മുന്നിൽ നിസാരനാം
ഞാൻ നൽകുമീ ബിഗ് സല്യൂട്ട് കൈക്കൊള്ളുക


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നണ സൂത്രം
ആലാപനം : സൂര്യഗായത്രി   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : പ്രശാന്ത് നിട്ടൂർ
ചെറുകഥ മെനയും
ആലാപനം : ഗായത്രി സുരേഷ്, സുനില്‍ മത്തായി   |   രചന : റോയ് പുറമടം   |   സംഗീതം : ഭാഷ് ചേർത്തല