View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ ഹിമമഴയായി ...

ചിത്രംഎടക്കാട് ബറ്റാലിയൻ 06 (2019)
ചലച്ചിത്ര സംവിധാനംസ്വപ്‌നേഷ് കെ നായർ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംകൈലാസ്‌ മേനോന്‍
ആലാപനംകെ എസ് ഹരിശങ്കര്‍, നിത്യ മാമൻ

വരികള്‍

Lyrics submitted by: Sandhya Prakash

Nee himamazhayaay varu.....
hridayam aniviralaal thodu
ee mizhiyinayil sada
pranayam mazhiyezhuthunnithaa
shilayayi ninnidaam
ninne nokkee
yugamereyente kan chimmidathe
enjeevane
akame vaanavillinezhuvarnamaay
diname...
poovidunnu nin mugham...
akale.....
maanjidaathe chernnithennil nee
ennomale......

Nee himamazhayaay varu.....
hridayam aniviralaal thodu

Nin uyirine
anudinam nizhalupol
pinthudaruvaan njaanalanjidume.....
ente veyilinum mukilinum
aliyuvaan
nin manamithaa
vennilaavaanamaay
ore vazhiyileeraavolam
ozhuki naam....
kedathiriyane
nammalil nammalennennum.....

Nee himamazhayaay varu.....
hridayam aniviralaal thodu

Ven shishirame
pathiye nee thazhukave
en ilakale
peythu njaanardramaay .....
ner nerukayil
njodiyidayil nee mukarave....
njan vidarume
varmayil peelipol
ore chirakumaay
aayiram janmavum.......
kedathunarane
nammalil nammalaavolam...

Nee himamazhayaay varu.....
hridayam aniviralaal thodu
ee mizhiyinayil sada
pranayam mazhiyezhuthunnithaa
shilayayi ninnidaam
ninne nokkee
yugamereyente kan chimmidathe
enjeevane
akame vaanavillinezhuvarnamaay
diname...
poovidunnu nin mugham...
akale.....
maanjidaathe chernnithennil nee
ennomale......
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീ ഹിമമഴയായ് വരൂ ...
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം
നിന്നെ നോക്കീ
യുഗമേറെയെന്റെ കൺ ചിമ്മിടാതെ
എൻജീവനേ
അകമേ വാനവില്ലിനേഴുവർണമായ്
ദിനമേ.......
പൂവിടുന്നു നിൻ മുഖം ....
അകലേ ......
മാഞ്ഞിടാതേ ചേർന്നിതെന്നിൽ നീ
എന്നോമലേ .....

നീ ഹിമമഴയായ് വരൂ ...
ഹൃദയം അണിവിരലാൽ തൊടൂ

നിൻ ഉയിരിനേ
അനുദിനം നിഴലുപോൽ
പിൻതുടരുവാൻ ഞാനാലഞ്ഞിടുമേ .....
എന്റെ വെയിലിനും മുകിലിനും
അലിയുവാൻ
നിൻ മനമിതാ
വെണ്ണിലാവാനമായ്
ഒരേ വഴിയിലീരാവോളം
ഒഴുകി നാം ....
കെടാതെരിയണേ
നമ്മളിൽ നമ്മളെന്നെന്നും .....

നീ ഹിമമഴയായ് വരൂ ...
ഹൃദയം അണിവിരലാൽ തൊടൂ

വെൺ ശിശിരമേ
പതിയേ നീ തഴുകവേ
എൻ ഇലകളേ
പെയ്തു ഞാർദ്രമായ് .....
നേർ നെറുകയിൽ
ഞൊടിയിൽ നീ മുകരവേ ....
ഞാൻ വിടരുമേ
വാർമയിൽ പീലിപോൽ
ഒരേ ചിറകുമായ്
ആയിരം ജന്മവും ......
കെടാതുണരണേ
നമ്മളിൽ നമ്മളാവോളം .....

നീ ഹിമമഴയായ് വരൂ ...
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം
നിന്നെ നോക്കീ
യുഗമേറെയെന്റെ കൺ ചിമ്മിടാതെ
എൻജീവനേ
അകമേ വാനവില്ലിനേഴുവർണമായ്
ദിനമേ.......
പൂവിടുന്നു നിൻ മുഖം ....
അകലേ ......
മാഞ്ഞിടാതേ ചേർന്നിതെന്നിൽ നീ
എന്നോമലേ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഷെഹ്നായി
ആലാപനം : സിതാര കൃഷ്ണകുമാര്‍, യാസിൻ നിസ്സാർ   |   രചന : മനു മൻജിത്‌   |   സംഗീതം : കൈലാസ്‌ മേനോന്‍
മൂകമായി
ആലാപനം : അക്ബർ ഖാൻ   |   രചന : മനു മൻജിത്‌   |   സംഗീതം : കൈലാസ്‌ മേനോന്‍