View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമുകൻ ...

ചിത്രംപ്രണയമീനുകളുടെ കടല്‍ (2019)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഷാന്‍ റഹ്മാന്‍, നന്ദ ജെ ദേവൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kaamukan neelaakaasham kaathilaay paadave
sagaram nadan pennayo
neyoraal koodekkooden jevane nettave
manasam megha pravayo
mohathin dweepin manikyapoove
kanunnu ninne kanavay akame
thoovella shankhin moolakkam pole
kelkkunnu ninne pathivay uyire

Kaamukan neelaakaasham kaathilaay paadave
sagaram nadan pennayo
neyoraal koodekkooden jevane nettave
manasam megha pravayo

Melazhi chelolum omalkkannil
poomeenaay neenthunnu njanen penne
thuzhayeriyanoraasha nee enikku thanney
chuzhiyariyathe njanulanju ponu doore
kuthariduvaanaruthaathenne kara theliyum kanalay vanne
nura pathayumthirayalonne punarumo pranayame
uru paniyanorungum neram kisa parayanorungu katte
oru vari njanezhuthaam neeyaa kaathilaay chollumo

Kaamukan neelaakaasham kaathilaay paadave
sagaram nadan pennayo
neyoraal koodekkooden jevane nettave
manasam megha pravayo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാമുകൻ നീലാകാശം കാതിലായ് പാടവേ
സാഗരം നാടൻ പെണ്ണായോ
നീയൊരാൾ കൂടേക്കൂടെൻ ജീവനേ നീട്ടവേ
മാനസം മേഘ പ്രാവായോ
മോഹത്തിൻ ദ്വീപിൻ മാണിക്യപൂവേ
കാണുന്നു നിന്നേ കനവായ് അകമേ
തൂവെള്ള ശംഖിൻ മൂളക്കം പോലേ
കേൾക്കുന്നു നിന്നേ പതിവായ് ഉയിരേ

കാമുകൻ നീലാകാശം കാതിലായ് പാടവേ
സാഗരം നാടൻ പെണ്ണായോ
നീയൊരാൾ കൂടേക്കൂടെൻ ജീവനേ നീട്ടവേ
മാനസം മേഘ പ്രാവായോ

മേലാഴി ചേലോലും ഓമൽക്കണ്ണിൽ
പൂമീനായ് നീന്തുന്നു ഞാനെൻ പെണ്ണേ
തുഴയെറിയാനൊരാശ നീ എനിക്ക് തന്നേയ്
ചുഴിയറിയാതെ ഞാനുലഞ്ഞു പോണു ദൂരെ
കുതറിടുവാനരുതാതെന്നേ കര തെളിയും കനലായ് വന്നേ
നുര പതയും തിരയാലൊന്നേ പുണരുമോ പ്രണയമേ
ഉരു പണിയാനൊരുങ്ങും നേരം കിസ പറയാനൊരുങ്ങു കാറ്റേ
ഒരു വരി ഞാനെഴുതാം നീയാ കാതിലായ് ചൊല്ലുമോ

കാമുകൻ നീലാകാശം കാതിലായ് പാടവേ
സാഗരം നാടൻ പെണ്ണായോ
നീയൊരാൾ കൂടേക്കൂടെൻ ജീവനേ നീട്ടവേ
മാനസം മേഘ പ്രാവായോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കവരത്തി
ആലാപനം : ലക്ഷ്മി എസ് നായർ, അഞ്ജലി ആനന്ദ്, ഗ്ലോബൽ പബ്ലിക് സ്കൂൾ കോറസ് ഗ്രൂപ്പ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
നീലിമേ
ആലാപനം : നജിം അര്‍ഷാദ്‌, ശ്വേത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
മേരെ മൗലാ
ആലാപനം : ഷാന്‍ റഹ്മാന്‍, ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഷാന്‍ റഹ്മാന്‍