വീഥിയിൽ ...
ചിത്രം | ഗാന ഗന്ധർവ്വൻ (2019) |
ചലച്ചിത്ര സംവിധാനം | രമേശ് പിഷാരടി |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ദീപക് ദേവ് |
ആലാപനം | ഉണ്ണി മേനോന് |
വരികള്‍
Lyrics submitted by: Sandhya Prakash Veedhiyil manveedhiyil ilayuthirum swaramo ee rachillayil kattadunnithaa orekantha niswasamaay Veedhiyil manveedhiyil ilayuthirum swaramo ee rachillayil kattadunnithaa orekantha niswasamaay veenudanjoru shankile aazhi than mounamay.... nirayaay varunnithile kanalormmakal niradeepangal maayunna veedhiyil nizhal veezhkayaay Veedhiyil manveedhiyil ilayuthirum swaramo ee rachillayil kattadunnithaa orekantha niswasamaay Koodozhinju pakal kinaa kili moodal manjil mayunnu izha thakarnnu paadum veenayil; idari veenu venthooval mindathe nilkkathe kalam payumbol ulmizhiyetho chithrangal kanunnuvo verpedunnoru vazhiyile paatha thaalangalaay nirayay varunnithile kanalormmakal niradeepangal maayunna veedhiyil nizhal veezhkayaay Oornnu veenu kanaka noolilaay korthirunnoraa pushpangal eriyananju sayam sandhya than puka padarnnu kanmunnil innampetta manpole odi pokunnu nenchinnolam lalicha swapnangale alozhinjoru vazhiyile paatha thaalangalaay nirayay varunnithile kanalormmakal niradeepangal mayunna veedhiyil nizhal veezhkayaay Veedhiyil manveedhiyil ilayuthirum swaramo ee rachillayil kattadunnithaa orekantha niswasamaay veenudanjoru shankile aazhi than mounamay.... nirayaay varunnithile kanalormmakal niradeepangal maayunna veedhiyil nizhal veezhkayaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ് വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ് വീണുടഞ്ഞൊരു ശങ്കിലേ ആഴി തൻ മൗനമായ് ... നിറയായ് വരുന്നിതിലേ കനലോർമ്മകൾ നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്കയായ് വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ് കൂടൊഴിഞ്ഞു പകൽ കിനാ കിളി മൂടൽ മഞ്ഞിൽ മായുന്നു ഇഴ തകർന്നു പാടും വീണയിൽ ഇടറി വീണു വെൺതൂവൽ മിണ്ടാതെ നിൽക്കാതെ കാലം പായുമ്പോൾ ഉൾ മിഴിയേതോ ചിത്രങ്ങൾ കാണുന്നുവോ വേർപെടുന്നൊരു വഴിയിലേ പാത താളങ്ങളായ് നിറയായ് വരുന്നിതിലേ കനലോർമ്മകൾ നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്കയായ് ഊർന്നു വീണു കനക നൂലിലായ് കോർത്തിരുന്നൊരാ പുഷ്പങ്ങൾ എരിയണഞ്ഞു സായം സന്ധ്യ തൻ പുക പടർന്നു കൺമുന്നിൽ ഇന്നമ്പേറ്റ മാൻപോലെ ഓടി പോകുന്നു നെഞ്ചിന്നോളം ലാളിച്ച സ്വപ്നങ്ങളേ ആളൊഴിഞ്ഞൊരു വഴിയിലേ പാത താളങ്ങളായ് നിറയായ് വരുന്നിതിലേ കനലോർമ്മകൾ നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്കയായ് വീഥിയിൽ മൺവീഥിയിൽ ഇലയുതിരും സ്വരമോ ഈ രാച്ചില്ലയിൽ കാറ്റാടുന്നിതാ ഒരേകാന്ത നിശ്വാസമായ് വീണുടഞ്ഞൊരു ശങ്കിലേ ആഴി തൻ മൗനമായ് ... നിറയായ് വരുന്നിതിലേ കനലോർമ്മകൾ നിറദീപങ്ങൾ മായുന്ന വീഥിയിൽ നിഴൽ വീഴ്കയായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉന്ത് ഉന്ത്
- ആലാപനം : സിയ ഉൾ ഹഖ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ദീപക് ദേവ്
- ആളും കോളും
- ആലാപനം : കെ എസ് ഹരിശങ്കര്‍, ജീനു നസിർ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ദീപക് ദേവ്
- കലയുടെ കേളി
- ആലാപനം : ശ്യാം പ്രസാദ് | രചന : ഹരി പി നായർ | സംഗീതം : മധു പോൾ