Etho Raappoovil ...
Movie | Thelivu (2019) |
Movie Director | MA Nishad |
Lyrics | K Jayakumar |
Music | Kallara Gopan |
Singers | P Jayachandran, Mridula Warrier |
Lyrics
Lyrics submitted by: Sandhya Prakash Ethoo.......raappoovil...... parimala doothaay mounam kiniyumbol veeshum....... raakkaattil....... ilakiya kaayal nencham ulayumbol veendum madabharamethoo sruthi meetti udalin izhakal thaane murukunnu ethoo ....... aappoovil...... parimala doothaay mounam kiniyumbol Akaasha deepangal maanju puthumazha thazhukiya yaaminiyunarukayaay mekhangal thaaneyalinju....... oru thudi karalilunarnnui kithakkukayaay kaayalorangal kaattilunmaada nrithamaadunaa lahariyithaa kaitha pookkunna neramaay manam vannu pulkunna yaamamithaa swaasamounangal onnu cherunna samayamithaa.... ethoo ....... aappoovil...... parimala doothaay mounam kiniyumbol Eakaantha vaathil thuranuu pulakitha mooka manohara vismrithiyaay etho viralppadunarnnoo vismaya swaralaya madhuritha nirvrithiyaay tharalagaathriyaay bhoomi paadunna bhaavageethangal uyirukayaay eeranaarnnoree haritha kanchukam kaattilazhiyunna neramaay agninaalangal sangamikkunna samayamaay Ethoo.......raappoovil...... parimala doothaay mounam kiniyumbol veeshum....... raakkaattil....... ilakiya kaayal nencham ulayumbol | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏതോ .....രാപ്പൂവിൽ ....... പരിമള ദൂതായ് മൗനം കിനിയുമ്പോൾ വീശും .......രാക്കാറ്റിൽ ........ ഇളകിയ കായൽ നെഞ്ചം ഉലയുമ്പോൾ വീണ്ടും മദഭരമേതോ ശ്രുതി മീട്ടി ഉടലിൻ ഇഴകൾ താനേ മുറുകുന്നു ഏതോ .....രാപ്പൂവിൽ ....... പരിമള ദൂതായ് മൗനം കിനിയുമ്പോൾ ആകാശ ദീപങ്ങൾ മാഞ്ഞു പുതുമഴ തഴുകിയ യാമിനിയുണരുകയായ് മേഘങ്ങൾ താനേയലിഞ്ഞു........ ഒരു തുടി കരളിലുണർന്ന് കിതക്കുകയായ് കായലോരങ്ങൾ കാറ്റിലുന്മാദ നൃത്തമാടുന്ന ലഹരിയിതാ കൈത പൂക്കുന്ന നേരമായ് മണം വന്നു പുൽകുന്ന യാമമിതാ ശ്വാസമൗനങ്ങൾ ഒന്നു ചേരുന്ന സമയമിതാ .... ഏതോ .....രാപ്പൂവിൽ ....... പരിമള ദൂതായ് മൗനം കിനിയുമ്പോൾ ഏകാന്ത വാതിൽ തുറന്നു പുളകിത മൂക മനോഹര വിസ്‌മൃതിയായ് ഏതോ വിരൽപ്പാടുണർന്നൂ വിസ്മയ സ്വരലയ മധുരിത നിർവൃതിയായ് തരളഗാത്രിയായ് ഭൂമി പാടുന്ന ഭാവഗീതങ്ങൾ ഉതിരുകയായ് ഈറനാർന്നൊരീ ഹരിത കഞ്ചുകം കാറ്റിലഴിയുന്ന നേരമായ് അഗ്നിനാളങ്ങൾ സംഗമിക്കുന്ന സമയമായ് ഏതോ .....രാപ്പൂവിൽ ....... പരിമള ദൂതായ് മൗനം കിനിയുമ്പോൾ വീശും .......രാക്കാറ്റിൽ ........ ഇളകിയ കായൽ നെഞ്ചം ഉലയുമ്പോൾ |
Other Songs in this movie
- Engum Chandanagandham
- Singer : Kallara Gopan | Lyrics : Prabha Varma | Music : Kallara Gopan
- Evide Aval (Street Drama Song)
- Singer : Nedumudi Venu, Varsha Haridhas | Lyrics : Nedumudi Venu | Music : Nedumudi Venu