View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മാനം ...

ചിത്രംവാർത്തകൾ ഇതുവരെ (2019)
ചലച്ചിത്ര സംവിധാനംമനോജ് നായര്‍
ഗാനരചനകൈതപ്രം
സംഗീതംമെജോ ജോസഫ്‌
ആലാപനംജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Sandhya Prakash

Ammaanthaamalayil ambili vattam
kandille.....kandille....mukilukale
aayirathiri vettangal kando maalore ?
immaanthenmalayil,malayora ponmukilil
poomkombil painkiliyum kulavum vayalum
naattazhakum kando kaarmukile?
mazhavillin ezhazhakum kulirolum pularikalum
kandittundo? kandittundo?
mazhavillin ezhazhakum kulirolum pularikalum
kandittundo? kandittundo?
paadaamo parayaamo kilimakale
paadaamo parayaamo kilimakale

Ammaanthaamalayil ambili vattam
kandille.....kandille....mukilukale
aayirathiri vettangal kando maalore ?

Kadhayunarum pularikalum kathirilakum kaattalayum
aaraaro paadunnoru naadaanee naadu
kadhayunarum pularikalum kathirilakum kaattalayum
aaraaro paadunnoru naadaanee naadu
naadithonnaanonnanennum
aathmaavin aathmaavukalil
oru vachanam oru madhuram onnee hridayam

Ammaanthaamalayil ambili vattam
kandille.....kandille....mukilukale
aayirathiri vettangal kando maalore ?

Nerukalum nervazhiyum idavazhiyum kazhiyumbol
akalangal akalunnoru vayalinnoram.....
Nerukalum nervazhiyum idavazhiyum kazhiyumbol
akalangal akalunnoru vayalinnoram.....
naattuveyilin chirakukal neerthi madhumaasa paravakalayum
snehathinu aaraamam innee graamam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അമ്മാനത്താമലയിൽ അമ്പിളി വട്ടം
കണ്ടില്ലേ ... കണ്ടില്ലേ ...മുകിലുകളേ
ആയിരത്തിരി വെട്ടങ്ങൾ കണ്ടോ മാളോരേ ?
ഇമ്മാനതെന്മലയിൽ,മലയോര പൊൻമുകിലിൽ
പൂങ്കൊമ്പിൽ പൈങ്കിളിയും കുളവും വയലും
നാട്ടഴകും കണ്ടോ കാർമുകിലെ ?
മഴവില്ലിൻ ഏഴഴകും കുളിരോലും പുലരികളും
കണ്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ?
പാടാമോ പറയാമോ കിളിമകളേ
പാടാമോ പറയാമോ കിളിമകളേ

അമ്മാനത്താമലയിൽ അമ്പിളി വട്ടം
കണ്ടില്ലേ ... കണ്ടില്ലേ ...മുകിലുകളേ
ആയിരത്തിരി വെട്ടങ്ങൾ കണ്ടോ മാളോരേ ?

കഥയുണരും പുലരികളും കതിരിളകും കാറ്റലയും
ആരാരോ പാടുന്നൊരു നാടാണീ നാട്
കഥയുണരും പുലരികളും കതിരിളകും കാറ്റലയും
ആരാരോ പാടുന്നൊരു നാടാണീ നാട്
നാടിതൊന്നാണോന്നാണെന്നും
ആത്മാവിൻ ആത്മാവുകളിൽ
നാടിതൊന്നാണോന്നാണെന്നും
ആത്മാവിൻ ആത്മാവുകളിൽ
ഒരു വചനം ഒരു മധുരം ഒന്നീ ഹൃദയം

അമ്മാനത്താമലയിൽ അമ്പിളി വട്ടം
കണ്ടില്ലേ ... കണ്ടില്ലേ ...മുകിലുകളേ
ആയിരത്തിരി വെട്ടങ്ങൾ കണ്ടോ മാളോരേ ?

നേരുകളും നേർവഴിയും ഇടവഴിയും കഴിയുമ്പോൾ
അകലങ്ങൾ അകലുന്നൊരു വയലിന്നോരം....
നേരുകളും നേർവഴിയും ഇടവഴിയും കഴിയുമ്പോൾ
അകലങ്ങൾ അകലുന്നൊരു വയലിന്നോരം .....
നാട്ടുവെയിലിൻ ചിറകുകൾ നീർത്തി മധുമാസ പറവകളലയും
സ്നേഹത്തിന് ആരാമം ഇനീ ഗ്രാമം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേൾക്കാം തകിലടികൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : മെജോ ജോസഫ്‌
കുന്നേറി പറന്നു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മെജോ ജോസഫ്‌
സ്വപ്നം തേടാം
ആലാപനം : ജി വേണുഗോപാല്‍, അഞ്ജു ജോസഫ്   |   രചന : കൈതപ്രം   |   സംഗീതം : മെജോ ജോസഫ്‌
കഥയെങ്ങോ
ആലാപനം : സുദീപ് കുമാര്‍   |   രചന : മനോജ് നായര്‍   |   സംഗീതം : മെജോ ജോസഫ്‌