View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീഹാരം ...

ചിത്രംതല്ലുംമ്പിടി (2020)
ചലച്ചിത്ര സംവിധാനംപ്രജിൻ പ്രതാപ്
ഗാനരചനശ്യാം മുരളീധർ
സംഗീതംസുമേഷ് പരമേശ്വര്‍
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Neehaaram moodumbol ilam venal choode nee
kaathangal doore innengo maayunnu
kannoram neerumbol kurunnommal poove nee
threri paayunnu thaane chaayunnu
thoovaathe vaanam mele minnunnu
thoraathe ullam thaazhe vingunnu
padayaathrayil ini neeyo thaniye

Neehaaram moodumbol ilam venal choode nee
kaathangal doore innengo maayunnu

Kaathoramoro ee thaaraattu moolum
chelezhumode kanavunarum
chaanchaadiyaadum ponnoonjaalayeraan
poompaatta pole madhu nukaraan
maayaamekham manju thoovum
maavin kombil keruvaan
thaaraajaalam thenni veezhum puzhayude
maaril neenthuvaan
manassile mohamezhu thiriyaay
anayaathe urukeedumee neram

thoovaathe vaanam mele minnunnu
thoraathe ullam thaazhe vingunnu
padayaathrayil ini neeyo thaniye

Neehaaram moodumbol ilam venal choode nee
kaathangal doore innengo maayunnu
kannoram neerumbol kurunnommal poove nee
threri paayunnu thaane chaayunnu
thoovaathe vaanam mele minnunnu
thoraathe ullam thaazhe vingunnu
padayaathrayil ini neeyo thaniye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീഹാരം മൂടുമ്പോൾ ഇളം വേനൽ ചൂടെ നീ
കാതങ്ങൾ ദൂരേ ഇന്നെങ്ങോ മായുന്നു
കണ്ണോരം നീറുമ്പോൾ കുരുന്നോമൽ പൂവേ നീ
തേരേറി പായുന്നു താനേ ചായുന്നു
തൂവാതെ വാനം മേലേ മിന്നുന്നു
തോരാതെ ഉള്ളം താഴെ വിങ്ങുന്നു
പദയാത്രയിൽ ഇനി നീയോ തനിയേ

നീഹാരം മൂടുമ്പോൾ ഇളം വേനൽ ചൂടെ നീ
കാതങ്ങൾ ദൂരേ ഇന്നെങ്ങോ മായുന്നു

കാതോരമാരോ ഈ താരാട്ടു മൂളും
ചേലെഴുമോടേ കനവുണരും
ചാഞ്ചാടിയാടും പൊന്നൂഞ്ഞാലയേറാൻ
പൂമ്പാറ്റ പോലേ മധു മുകരാൻ
മായാമേഘം മഞ്ഞു തൂവും
മാവിൻ കൊമ്പിൽ കേറുവാൻ
താരാജാലം തെന്നി വീഴും പുഴയുടെ
മാറിൽ നീന്തുവാൻ
മനസ്സിലേ മോഹമെഴു തിരിയായ്
അണയാതെ ഉരുകിടുമീ നേരം

തൂവാതെ വാനം മേലേ മിന്നുന്നു
തോരാതെ ഉള്ളം താഴെ വിങ്ങുന്നു
പദയാത്രയിൽ ഇനി നീയോ തനിയേ

നീഹാരം മൂടുമ്പോൾ ഇളം വേനൽ ചൂടെ നീ
കാതങ്ങൾ ദൂരേ ഇന്നെങ്ങോ മായുന്നു
കണ്ണോരം നീറുമ്പോൾ കുരുന്നോമൽ പൂവേ നീ
തേരേറി പായുന്നു താനേ ചായുന്നു
തൂവാതെ വാനം മേലേ മിന്നുന്നു
തോരാതെ ഉള്ളം താഴെ വിങ്ങുന്നു
പദയാത്രയിൽ ഇനി നീയോ തനിയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒറ്റക്കിരുന്നാൽ
ആലാപനം : ദീപക് ജെ ആർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുമേഷ് പരമേശ്വര്‍
ഇരുളിൽ മാഞ്ഞുവോ
ആലാപനം : ഇഷാൻ ദേവ്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : സുമേഷ് പരമേശ്വര്‍