View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മരുഭൂവിൻ തിരയല്ലേ ...

ചിത്രംസമീര്‍ (2020)
ചലച്ചിത്ര സംവിധാനംറഷീദ് പാറക്കല്‍
ഗാനരചനറഷീദ് പാറക്കല്‍
സംഗീതംസുദീപ് പാലനാട്
ആലാപനംആല്‍ഫ്രഡ് എബി ഐസക്ക്, ഭദ്ര റെജിൻ

വരികള്‍

Lyrics submitted by: Sandhya Prakash

Marubhoovin thirayalle....manalaaranyam kadalalle
mazhayethaa kombathennum ullavaralle
badarul muniru vannaa; priya husanul
jamaalanjaal rahmathin kuliraayi
marhaba paadaam njangal
puthu baadushayaayi suralokam theerkkum nimisham
ee jalla jalaalin khudarathekum dinamaay
pala varnatheril navalokam thedippokum
puthu jannathul firdousil koodukayalle
ini marhaba paadaam inayaayi theernnavaralle
iru manamonnayavaralle oru vazhiyaay ozhukaan
paari varunnavaralle

Eden thaazhvara thedi anuraagakkilikal paari
veenu thaaraka hoorikal evarumonnaay paadi
ezhaam baharu kadannu pathinezhaam raavilalinju
avarezhu nirangalum ulloru mazhavillaayi
janmam surabhilamalle navayouvvana velakalalle
athilolam raaga tharangam theerkkukayalle
varnakaazchakalalle ini ennum puthumakalalle
ahayadayavanekiya punyam pularukayalle
poovin chiriyilum kaattin kulirilum
raavinnazhakilum paarin thanalilum
onnaay ennum ozhukaan ullavaralle
ini marhaba paadaam
marubhoovin thirayalle..... manalaaraanyam kadalalle
mazhayathaa kombathennum ullavaralle
badarul muniru vannaal priya husanul
jamaalananjaal rahmathin kuliraayi
marhaba paadaam njangal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മരുഭൂവിൻ തിരയല്ലേ ..മണലാരണ്യം കടലല്ലേ
മഴയത്താ കൊമ്പത്തെന്നും ഉള്ളവരല്ലേ
ബദറുൽ മുനിറു വന്നാൽ പ്രിയ ഹുസനുൽ
ജമാലണഞ്ഞാൽ റഹ്മത്തിൻ കുളിരായി
മർഹബ പാടാം ഞങ്ങൾ
പുതു ബാദുഷയായി സുരലോകം തീർക്കും നിമിഷം
ഈ ജല്ല ജലാലിൻ ഖുദ്റത്തേകും ദിനമായ്
പല വർണ്ണത്തേരിൽ നവലോകം തേടിപ്പോകും
പുതു ജന്നത്തുൽ ഫിർദൗസിൽ കൂടുകയല്ലേ
ഇനി മർഹബ പാടാം ഇണയായി തീർന്നവരല്ലേ
ഇരു മനമൊന്നായവരല്ലേ ഒരു വഴിയായ് ഒഴുകാൻ
പാറി വരുന്നവരല്ലേ

ഏദൻ താഴ്വര തേടി അനുരാഗക്കിളികൾ പാറി
വീണ് താരക ഹൂറികൾ ഏവരുമൊന്നായ് പാടി
ഏഴാം ബഹ്‌റു കടന്ന് പതിനേഴാം രാവിലലിഞ്ഞു
അവരേഴു നിറങ്ങളും ഉള്ളൊരു മഴവില്ലായി
ജന്മം സുരഭിലമല്ലേ നവയൗവ്വന വേളകളല്ലേ
അതിലോലം രാഗ തരംഗം തീർക്കുകയല്ലേ
വര്ണക്കാഴ്ചകളല്ലേ ഇനി എന്നും പുതുമകളല്ലേ
ആഹാദായവനേകിയ പുണ്യം പുലരുകയല്ലേ
പൂവിൻ ചിരിയിലും കാറ്റിൻ കുളിരിലും
രാവിന്നഴകിലും പാരിൻ തണലിലും
ഒന്നായ് എന്നും ഒഴുകാൻ ഉള്ളവരല്ലേ
ഇനി മർഹബ പാടാം
മരുഭൂവിൻ തിരയല്ലേ ..മണലാരണ്യം കടലല്ലേ
മഴയത്താ കൊമ്പത്തെന്നും ഉള്ളവരല്ലേ
ബദറുൽ മുനിറു വന്നാൽ പ്രിയ ഹുസനുൽ
ജമാലണഞ്ഞാൽ റഹ്മത്തിൻ കുളിരായി
മർഹബ പാടാം ഞങ്ങൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവന്റെ ജീവനായി
ആലാപനം : കാര്‍ത്തിക്, സിതാര കൃഷ്ണകുമാര്‍   |   രചന : റഷീദ് പാറക്കല്‍   |   സംഗീതം : സുദീപ് പാലനാട്
മഴചാറും ഇടവഴിയിൽ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : റഷീദ് പാറക്കല്‍   |   സംഗീതം : പി ശിവറാം
സ്വപ്നഭൂവിലെ
ആലാപനം : സുദീപ് പാലനാട്, ശുഭം ബോവിക്ക്   |   രചന : റഷീദ് പാറക്കല്‍   |   സംഗീതം : സുദീപ് പാലനാട്
യാ ഇലാഹി
ആലാപനം : സുദീപ് പാലനാട്, മീര ജയപ്രകാശ്   |   രചന : റഷീദ് പാറക്കല്‍   |   സംഗീതം : സുദീപ് പാലനാട്