View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaalkkeezhilamarumi ...

MovieBalcony (2020)
Movie DirectorKrishnajith S Vijayan
LyricsSivan kadavelloor
MusicNikhil Prabha
SingersVimal PK, Bindhu Bhaswari

Lyrics

Lyrics submitted by: Sandhya Prakash

Kaalkkeezhilirumee kariyilakal munb naam
ilakallaal chillayil kandirunnu
ozhukumee puzhayilee neerkkanam vaanilaay
alayum meghangalaayirunnu
veenapoove nin sugandham nukarnnethra
chithra patangam parannirunnu prapanchathil
niyathamaanellaamupekshichu thirike parakkendaa
pakshikal naam

Viralonnu thodukilaa mizhikaludakkumee
thottaavaadikalkkenthu bhayam
viralonnu thodukilaa mizhikaludakkumee
thottaavaadikalkkenthu bhayam

karal kambilaadumee mohathinoonjaali -
leriyaadatte njaanalppa neram
karal kambilaadumee mohathinoonjaali -
leriyaadatte njaanalppa neram

Paaripparakkume appoppan thaadikal
paaripparakkumee appooppan thaadikal
ethranaal mounathilaayirunnu

Kaal kkezhilurummee kariyilakal swapanam munbu
ilakalaal chillayil kandirunnu
ozhukumee puzhayilee neerkkanam vaanilaay
alayum meghangalaayirunnu
veenapoove nin sugandham nukarnnethra
chithra pathangam parannirunnu prapanchathil
niyathamaanellaamupekshichu thirike parakkendaa
pakshikal naam

Paribhavam parayumee adharangal ethrayo
pranayaaksharangal pakarnnirunnu
paribhavam parayumee adharangal ethrayo
pranayaaksharangal pakarnnirunnu

Pinangippiriyumee thirakalkku kazhiyumo
thirike varaathe pinangi nilkkaan
alayumee thennale neeyenthinee koottil
alayumee thennale neeyenthinee koottil
vannathum ariyaatholichirunnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാൽക്കീഴിലമരുമീ കരിയിലകൾ മുൻപ് നാം
ഇലകളാൽ ചില്ലയിൽ കണ്ടിരുന്നു
ഒഴുകുമീ പുഴയിലേ നീർക്കണം വാനിലായ്
അലയും മേഘങ്ങളായിരുന്നു
വീണപൂവേ നിൻ സുഗന്ധം നുകർന്നെത്ര
ചിത്ര പതംഗം പറന്നിരുന്നു പ്രപഞ്ചത്തിൽ
നിയതമാണെല്ലാമുപേക്ഷിച്ചു തിരികേ പറക്കേണ്ടാ
പക്ഷികൾ നാം

വിരലൊന്നു തൊടുകിലാ മിഴികളടക്കുമീ
തൊട്ടാവാടികൾക്കെന്തു ഭയം
വിരലൊന്നു തൊടുകിലാ മിഴികളടക്കുമീ
തൊട്ടാവാടികൾക്കെന്തു ഭയം

കരൾ കുമ്പിലാടുമീ മോഹത്തിനൂഞ്ഞാലി -
ലേറിയാടട്ടെ ഞാനൽപ്പ നേരം
കരൾ കുമ്പിലാടുമീ മോഹത്തിനൂഞ്ഞാലി -
ലേറിയാടട്ടെ ഞാനൽപ്പ നേരം

പാറിപ്പറക്കുമീ അപ്പൂപ്പൻ താടികൾ
പാറിപ്പറക്കുമീ അപ്പൂപ്പൻ താടികൾ
എത്രനാൾ മൗനത്തിലായിരുന്നു

കാൽക്കീഴിലമരുമീ കരിയിലകൾ മുൻപ് നാം
ഇലകളാൽ ചില്ലയിൽ കണ്ടിരുന്നു
ഒഴുകുമീ പുഴയിലേ നീർക്കണം വാനിലായ്
അലയും മേഘങ്ങളായിരുന്നു
വീണപൂവേ നിൻ സുഗന്ധം നുകർന്നെത്ര
ചിത്ര പതംഗം പറന്നിരുന്നു പ്രപഞ്ചത്തിൽ
നിയതമാണെല്ലാമുപേക്ഷിച്ചു തിരികേ പറക്കേണ്ടാ
പക്ഷികൾ നാം

പരിഭവം പറയുമീ അധരങ്ങൾ എത്രയോ
പ്രണയാക്ഷരങ്ങൾ പകർന്നിരുന്നു
പരിഭവം പറയുമീ അധരങ്ങൾ എത്രയോ
പ്രണയാക്ഷരങ്ങൾ പകർന്നിരുന്നു

പിണങ്ങിപ്പിരിയുമീ തിരകൾക്കു കഴിയുമോ
തിരികേ വരാതെ പിണങ്ങി നിൽക്കാൻ
അലയുമീ തെന്നലേ നീയെന്തിനീ കൂട്ടിൽ
അലയുമീ തെന്നലേ നീയെന്തിനീ കൂട്ടിൽ
വന്നതും അറിയാതൊളിച്ചിരുന്നു


Other Songs in this movie

Maname Mohachirakil
Singer : Aneesh Koolath   |   Lyrics : Anoop Ponnani   |   Music : Nikhil Prabha