കാൽകീഴിലമരുമി ...
ചിത്രം | ബാൽക്കണി (2020) |
ചലച്ചിത്ര സംവിധാനം | കൃഷ്ണജിത്ത് എസ് വിജയൻ |
ഗാനരചന | ശിവൻ കടവല്ലൂർ |
സംഗീതം | നിഖില്‍ പ്രഭ |
ആലാപനം | വിമൽ പികെ , ബിന്ദു ഭാശ്വരി |
വരികള്‍
Lyrics submitted by: Sandhya Prakash Kaalkkeezhilirumee kariyilakal munb naam ilakallaal chillayil kandirunnu ozhukumee puzhayilee neerkkanam vaanilaay alayum meghangalaayirunnu veenapoove nin sugandham nukarnnethra chithra patangam parannirunnu prapanchathil niyathamaanellaamupekshichu thirike parakkendaa pakshikal naam Viralonnu thodukilaa mizhikaludakkumee thottaavaadikalkkenthu bhayam viralonnu thodukilaa mizhikaludakkumee thottaavaadikalkkenthu bhayam karal kambilaadumee mohathinoonjaali - leriyaadatte njaanalppa neram karal kambilaadumee mohathinoonjaali - leriyaadatte njaanalppa neram Paaripparakkume appoppan thaadikal paaripparakkumee appooppan thaadikal ethranaal mounathilaayirunnu Kaal kkezhilurummee kariyilakal swapanam munbu ilakalaal chillayil kandirunnu ozhukumee puzhayilee neerkkanam vaanilaay alayum meghangalaayirunnu veenapoove nin sugandham nukarnnethra chithra pathangam parannirunnu prapanchathil niyathamaanellaamupekshichu thirike parakkendaa pakshikal naam Paribhavam parayumee adharangal ethrayo pranayaaksharangal pakarnnirunnu paribhavam parayumee adharangal ethrayo pranayaaksharangal pakarnnirunnu Pinangippiriyumee thirakalkku kazhiyumo thirike varaathe pinangi nilkkaan alayumee thennale neeyenthinee koottil alayumee thennale neeyenthinee koottil vannathum ariyaatholichirunnu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാൽക്കീഴിലമരുമീ കരിയിലകൾ മുൻപ് നാം ഇലകളാൽ ചില്ലയിൽ കണ്ടിരുന്നു ഒഴുകുമീ പുഴയിലേ നീർക്കണം വാനിലായ് അലയും മേഘങ്ങളായിരുന്നു വീണപൂവേ നിൻ സുഗന്ധം നുകർന്നെത്ര ചിത്ര പതംഗം പറന്നിരുന്നു പ്രപഞ്ചത്തിൽ നിയതമാണെല്ലാമുപേക്ഷിച്ചു തിരികേ പറക്കേണ്ടാ പക്ഷികൾ നാം വിരലൊന്നു തൊടുകിലാ മിഴികളടക്കുമീ തൊട്ടാവാടികൾക്കെന്തു ഭയം വിരലൊന്നു തൊടുകിലാ മിഴികളടക്കുമീ തൊട്ടാവാടികൾക്കെന്തു ഭയം കരൾ കുമ്പിലാടുമീ മോഹത്തിനൂഞ്ഞാലി - ലേറിയാടട്ടെ ഞാനൽപ്പ നേരം കരൾ കുമ്പിലാടുമീ മോഹത്തിനൂഞ്ഞാലി - ലേറിയാടട്ടെ ഞാനൽപ്പ നേരം പാറിപ്പറക്കുമീ അപ്പൂപ്പൻ താടികൾ പാറിപ്പറക്കുമീ അപ്പൂപ്പൻ താടികൾ എത്രനാൾ മൗനത്തിലായിരുന്നു കാൽക്കീഴിലമരുമീ കരിയിലകൾ മുൻപ് നാം ഇലകളാൽ ചില്ലയിൽ കണ്ടിരുന്നു ഒഴുകുമീ പുഴയിലേ നീർക്കണം വാനിലായ് അലയും മേഘങ്ങളായിരുന്നു വീണപൂവേ നിൻ സുഗന്ധം നുകർന്നെത്ര ചിത്ര പതംഗം പറന്നിരുന്നു പ്രപഞ്ചത്തിൽ നിയതമാണെല്ലാമുപേക്ഷിച്ചു തിരികേ പറക്കേണ്ടാ പക്ഷികൾ നാം പരിഭവം പറയുമീ അധരങ്ങൾ എത്രയോ പ്രണയാക്ഷരങ്ങൾ പകർന്നിരുന്നു പരിഭവം പറയുമീ അധരങ്ങൾ എത്രയോ പ്രണയാക്ഷരങ്ങൾ പകർന്നിരുന്നു പിണങ്ങിപ്പിരിയുമീ തിരകൾക്കു കഴിയുമോ തിരികേ വരാതെ പിണങ്ങി നിൽക്കാൻ അലയുമീ തെന്നലേ നീയെന്തിനീ കൂട്ടിൽ അലയുമീ തെന്നലേ നീയെന്തിനീ കൂട്ടിൽ വന്നതും അറിയാതൊളിച്ചിരുന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനമേ മോഹചിറകിൽ
- ആലാപനം : അനീഷ് കുളത് | രചന : അനൂപ് പൊന്നാനി | സംഗീതം : നിഖില്‍ പ്രഭ