View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നൂറു കനവുകൾ ...

ചിത്രംജോഷ്വാ (2020)
ചലച്ചിത്ര സംവിധാനംപീറ്റര്‍ സുന്ദര്‍ദാസ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംദിവ്യ എസ് മേനോന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Nooru kanavukal thiramaala njoriyave
mohanamithaa kaliyaadi ozhukave
neenthunne oru kadal aathmaavin alakadal
neenthunne oru kadal aathmaavin alakadal
nooru kanavukal thiramaala njoriyave
mohanamithaa kaliyaadi ozhukave

Kadalilu meen pidikkaan pokum thozhanmaare
Kadalilu meen pidikkaan pokum thozhanmaare
karayile jeevanaayi thuzhayerinjore
karayile jeevanaayi thuzhayerinjore
naadinte chankaay maarum priyare
aruli kaniyane kaanaatha chuzhiyilonneriye
chiraku padarane kadalamme
ee neelima ee chaarutha chaayangalaay
manalilezhuthukayaay pala mukhamaay
pala niramaay kalichiriyaay paribhavamaay
azhakum azhalum nirayum kadalaane

Nooru kanavukal thiramaala njoriyave

Ee velayil neer paathayil
aamodhamaay alasamozhukukayaay
athirariyaa alavariyaa
pala puzhakal idakalarum irulum porulum
nirayum kadalaane

Nooru kanavukal thiramaala njoriyave
mohanamithaa kaliyaadi ozhukave
neenthunne oru kadal aathmaavin alakadal
neenthunne oru kadal aathmaavin alakadal

Nooru kanavukal thiramaala njoriyave
mohanamithaa kaliyaadi ozhukave
neenthunne oru kadal aathmaavin alakadal
neenthunne oru kadal aathmaavin alakadal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ
നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ
നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ
നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ

കടലില് മീൻ പിടിക്കാൻ പോകും തോഴന്മാരേ
കടലില് മീൻ പിടിക്കാൻ പോകും തോഴന്മാരേ
കരയിലെ ജീവനായി തുഴയെറിഞ്ഞോരെ
കരയിലെ ജീവനായി തുഴയെറിഞ്ഞോരെ
നാടിന്റെ ചങ്കായ് മാറും പ്രിയരേ
അരുളി കനിയണെ കാണാത്ത ചുഴിയിലൊന്നെരിയെ
ചിറകു പടരണേ കടലമ്മേ
ഈ നീലിമ ഈ ചാരുത ചായങ്ങളായ്
മണലിലെഴുതുകയായ് പല മുഖമായ്
പലനിറമായ് കളിചിരിയായ് പരിഭവമായ്
അഴകും അഴലും നിറയും കടലാണേ

നൂറു കനവുകൾ തിരമാല ഞൊറിയവേ

ഈ വേളയിൽ നീർ പാതയിൽ
ആമോദമായ് അലസമൊഴുകുകയായ്
അതിരറിയാ അളവറിയാ
പല പുഴകൾ ഇടകലരും ഇരുളും പൊരുളും
നിറയും കടലാണേ

നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ
നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ
നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ

നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ
നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജനത്തിൻ പൂവല്ലേ
ആലാപനം : ദിവ്യ എസ് മേനോന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കണ്ണീർ പെയ്യും
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കൊണ്ട കൊണ്ട കൊണ്ടാട്ടം
ആലാപനം : അഭയ ഹിരണ്മയി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ആറ്റു വഞ്ചി
ആലാപനം : നിരഞ്ജ് സുരേഷ്, നിത്യ മാമൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍