View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാംബലെ ...

ചിത്രംദി പ്രീസ്റ്റ് (2021)
ചലച്ചിത്ര സംവിധാനംജോഫിൻ ടി ചാക്കോ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംരാഹുല്‍ രാജ്‌
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Neelaambale nee vannithaa njaanaa
nilaavinte poykayil
neehaaravum vaarthennaalum
koottakumee velayil
thelivaanamithaa oru pookkudayaay
thaaraka mizhikal othiya mozhikal
oraardra madhu geethamaay
thalodumini nammale
neelaambale nee vannithaa njaanaa
nilaavinte poykayil

Ee plarikalil oru kanavin
padavukalil
naamithalukalil veyilezhuthi
unarkayaay
omal paithale en vaanil thinkale
neeyo thannithaa maayikaanandhame
naanaana naanaana naanaana
aahaa.......aahaa.......

Ee idavazhiye oru chirakumaay
pala ninavaay
naamozhukkayaay chiri malar than
nerukavare
neeyo vannithaanenchoram thaalamaay
thooval koottile kunju changaathiyaay

Neelaambale nee vannithaa njaanaa
nilaavinte poykayil
neehaaravum vaarthennaalum
koottakumee velayil
thelivaanamithaa oru pookkudayaay
thaaraka mizhikal othiya mozhikal
oraardra madhu geethamaay
thalodumini nammale
oraardra madhu geethamaay
thalodumini nammale
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീലാമ്പലേ നീ വന്നിതാ ഞാനാ
നിലാവിൻ്റെ പൊയ്‌കയിൽ
നീഹാരവും വാർത്തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികൾ ഓതിയ മൊഴികൾ
ഒരാർദ്ര മധു ഗീതമായ്
തലോടുമിനി നമ്മളേ
നീലാമ്പലേ നീ വന്നിതാ ഞാനാ
നിലാവിൻ്റെ പൊയ്‌കയിൽ

ഈ പുലരികളിൽ ഒരു കനവിൻ
പടവുകളിൽ
നാമിതളുകളിൽ വെയിലെഴുതി
ഉണരുകയായ്
ഓമൽ പൈതലേ എൻ വാനിൽ തിങ്കളേ
നീയോ തന്നിതാ മായികാനന്ദമേ
നാനാന നാനാന നാനാന നാനാന
ആഹാ ...ആഹാ....

ഈ ഇടവഴിയേ ഒരു ചിറകായ്
പല നിനവായ്
നാമൊഴുകുകയായ് ചിരി മലർ തൻ
നെറുകവരേ
നീയോ വന്നിതാ നെഞ്ചോരം താളമായ്
തൂവൽ കൂട്ടിലേ കുഞ്ഞു ചങ്ങാതിയായ്

നീലാമ്പലേ നീ വന്നിതാ ഞാനാ
നിലാവിൻ്റെ പൊയ്‌കയിൽ
നീഹാരവും വാർത്തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികൾ ഓതിയ മൊഴികൾ
ഒരാർദ്ര മധു ഗീതമായ്
തലോടുമിനി നമ്മളേ
ഒരാർദ്ര മധു ഗീതമായ്
തലോടുമിനി നമ്മളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നസറിത്തിൻ
ആലാപനം : മെറിൻ ഗ്രെഗറി, ബേബി നിയ ചാർലി , ക്രോസ്സ്‌റോഡ്സ് അക്കാപ്പെല്ല ബാൻഡ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രാഹുല്‍ രാജ്‌
കണ്ണേ ഉയിരിൻ
ആലാപനം : നാരായണി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രാഹുല്‍ രാജ്‌