ഉത്തിഷ്ഠതാ ജാഗ്രതാ ...
ചിത്രം | ശരശയ്യ (1971) |
ചലച്ചിത്ര സംവിധാനം | തോപ്പില്‍ ഭാസി |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി, എം ജി രാധാകൃഷ്ണന്‍ |
വരികള്‍
Lyrics submitted by: Sreedevi Pillai Uthishtatha Jaagratha Praapyavaraan Nibodhatha.. Shaarike shaarike sindu ganga nadee- Theeram valarthiya gandarva gaayike.. Paaduka nee ee purushaantharathile Bhavojwalangalaam soorya gaayathrikal soorya gaayathrikal Pandu nin sangeetha theerthakkarakalil Parnakudeerangal nirmmichirunnavar Adwaithasaaram mulaykkuvaan ee mannil Thathwamasiyude vithu vithachavar.. muthu vithachavar.. Mannodu mannaaya mohabangangale Chennu thozhunna yugasmasaanangalil Sathya dharmmangal murivettu veezhunnu Yudha parambile ee sharashayyayil.. ee sharashayyayil.. Veendumunaratte ee sankramoshassil Veendum kavacham dharikkatte bhaaratham Unaratte bhaaratham Viswaprakruthiye keezhadakkanulla Viplavam veendum thudaratte bharatham Unaratte bhaaratham Uthishtatha.. Jaagratha.. Praapyavaraan Nibodhatha.. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഉത്തിഷ്ഠതാ.. ജാഗ്രതാ.. പ്രാപ്യവരാന്‍ നിബോധതാ.. ശാരികേ ശാരികേ സിന്ധുഗംഗാനദീ- തീരം വളര്‍ത്തിയ ഗന്ധര്‍വ ഗായികേ.. പാടുക നീ ഈ പുരുഷാന്തരത്തിലെ ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികള്‍.. സൂര്യഗായത്രികള്‍ സൂര്യഗായത്രികള്‍ പണ്ടു നിന്‍ സംഗീത തീര്‍ത്ഥക്കരകളില്‍ പര്‍ണ്ണകുടീരങ്ങള്‍ നിര്‍മ്മിച്ചിരുന്നവര്‍.. അദ്വൈതസാരം മുളയ്ക്കുവാന്‍ ഈ മണ്ണില്‍ തത്വമസിയുടെ വിത്തു വിതച്ചവര്‍.. മുത്തു വിതച്ചവര്‍ മുത്തു വിതച്ചവര്‍ മണ്ണോടു മണ്ണായ മോഹഭംഗങ്ങളെ ചെന്നു തൊഴുന്ന യുഗശ്മശാനങ്ങളില്‍.. സത്യധര്‍മ്മങ്ങള്‍ മുറിവേറ്റു വീഴുന്നു യുദ്ധപ്പറമ്പിലെ ഈ ശരശയ്യയില്‍.. ഈ ശരശയ്യയില്‍ ഈ ശരശയ്യയില്‍ വീണ്ടുമുണരട്ടെ ഈ സംക്രമോഷഃസ്സില്‍ വീണ്ടും കവചം ധരിക്കട്ടെ ഭാരതം.. ഉണരട്ടെ ഭാരതം.. വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം.. ഉണരട്ടെ ഭാരതം.. ഉത്തിഷ്ഠതാ.. ജാഗ്രതാ.. പ്രാപ്യവരാന്‍ നിബോധതാ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലാംബരമേ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചൂഡാരത്നം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാഹേന്ദ്രനീല
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഞാന്‍ നിന്നെ പ്രേമിക്കുന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുഖം മനസ്സിന്റെ കണ്ണാടി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ