View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രകിരണം ചാലിച്ചെടുത്തൊരു ...

ചിത്രംദേവി (1972)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Chandrakiranam chaalicheduthoru swarnnathilakam chaarthi
paadaanethi bhavaanurangum paalaazhikkarayil
njaanee paalaazhikkarayil
(chandrakiranam....)

sarvvacharaachara hridayamunarthum saagarasangeetham
ente pullaankuzhalil niraykkaan ekaakiniyaay vannu
njaan ekaakiniyaay vannu
enne mrithyuvinnirulilurakki pinneyushassilunarthi
enthinithra mukhachaayakal nee eniykku veruthe nalki
nalki...(chandrakiranam....)

ninte naabheepushpadalangalil nirayum soundaryam
antharanga sarassil vidarthaan aaraadhikayaay ninnu njaan
aaraadhikayaay ninnu
ente gaanaalaapanashailikal ennum kelkkaanaano
thankagopuravaathilinarikil thapassinenneyiruthi
iruthi...(chandrakiranam...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ചന്ദ്രകിരണം ചാലിച്ചെടുത്തൊരു സ്വര്‍ണ്ണതിലകം ചാര്‍ത്തി
പാടാനെത്തി ഭവാനുറങ്ങും പാലാഴിക്കരയില്‍
ഞാനീ പാലാഴിക്കരയില്‍.....(
ചന്ദ്രകിരണം....

സര്‍വ്വചരാചര ഹൃദയമുണര്‍ത്തും സാഗരസംഗീതം...
എന്റെ പുല്ലാങ്കുഴലില്‍ നിറയ്ക്കാന്‍ ഏകാകിനിയായ് വന്നു
ഞാന്‍ ഏകാകിനിയായ് വന്നു.....
എന്നെ മൃത്യുവിനിരുളിലുറക്കി പിന്നെയുഷസ്സിലുണര്‍ത്തി....
എന്തിനിത്ര മുഖഛാ‍യകള്‍ നീ എനിയ്ക്കു വെറുതെ നല്‍കീ...
നല്‍കീ...... ചന്ദ്രകിരണം

നിന്റെ നാഭീപുഷ്പദലങ്ങളില്‍ നിറയും സൌന്ദര്യം
അന്തരംഗസരസ്സില്‍ വിടര്‍ത്താന്‍ ആ‍രാധികയായ് നിന്നു ഞാന്‍
ആരാധികയായ് നിന്നു....
എന്റെ ഗാനാലാപനശൈലികള്‍ എന്നും കേള്‍ക്കാനാണോ
തങ്കഗോപുരവാതിലിനരികില്‍ തപസ്സിനെന്നെയിരുത്തീ.....
ഇരുത്തീ.....ചന്ദ്രകിരണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാമ്യമകന്നോരുദ്യാനമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കറുത്ത സൂര്യനുദിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പുനർജന്മം ഇതു
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ