View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലരമ്പനെഴുതിയ ...

ചിത്രംമന്ത്രകോടി (1972)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreedevi Pillai

Malaramban ezhuthiya malayala kavithe
Maaleya kulir thaavum maayaa shilppame (malaramban)
Kavithe.....aa.....kavithe kannyake...

Hemantha swapnangal vidarum
Romaancha mancham nin hridayam (hemantha)
Panineerin manamoorum adharam
Anuraaga munthiri pavizham
Kavithe.....kavithe.......kannyake

Theli neela niramolum mizhiyil
Karineela thaamara ithalil (theli)
Oru kodi thira paadum kadavil
Oru kalla nottamaay olikkum
Kavithe...kavithe..kannyake....

Aadyathe madhuvidhu raathri
Abhiraama sangeetha raathri (aadhyathe)
Aathmaavil varnangal uthirum
Abhilaasha sangama raathri
Kavithe....kavithe.....kannyake....
malarambanezhuthiya....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മലരമ്പനെഴുതിയ മലയാളകവിതേ
മാലേയകുളിര്‍ താവും മായാശില്‍പ്പമേ
കവിതേ ആ...................കവിതേ കന്യകേ

ഹേമന്തസ്വപ്നങ്ങള്‍ വിടരും
രോമാഞ്ചമഞ്ചം നിന്‍ ഹൃദയം
പനിനീരിന്‍ മണമൂറും അധരം
അനുരാഗമുന്തിരിപവിഴം
കവിതേ കവിതേ കന്യകേ

തെളിനീലനിരമോലും മിഴിയില്‍
കരിനീലത്താമരയിതളില്‍
ഒരുകോടിത്തിരപാടും കടവില്‍
ഒരുകള്ളനോട്ടമായ് ഒളിക്കും
കവിതേ കവിതേ കന്യകേ

ആദ്യത്തെമധുവിധുരാത്രി
അഭിരാമസംഗീതരാത്രി
ആത്മാവില്‍ വര്‍ണ്ണങ്ങളുതിരും
അഭിലാഷസംഗമരാത്രി
കവിതേ കവിതേ കന്യകേ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറബിക്കടലിളകിവരുന്നു
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കിലുക്കാതെ കിലുങ്ങുന്ന
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കതിര്‍മണ്ഡപമൊരുക്കീ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആടി വരുന്നു
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍