View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രാസാദ ചന്ദ്രിക ...

ചിത്രംടാക്സികാര്‍ (1972)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on January 25, 2010

ഉം.....ഉം...ഉം...ഉം....
പ്രാസാദചന്ദ്രിക പാല്‍ത്തിരമെഴുകിയ
പല്ലവകേളീശയനത്തില്‍
പാര്‍വ്വണചന്ദ്രന്‍ മുകിലില്‍ മയങ്ങി
പാരിജാതക്കൊടിപോലെ ഒരു
പാരിജാതക്കൊടിപോലെ...
(പ്രാസാദചന്ദ്രിക....)

പാലാഴിത്തെന്നല്‍ പരിമളം കവരാന്‍
പാവാടഞൊറികളില്‍ മുഖമണച്ചു
(പാലാഴിത്തെന്നല്‍.....)
പരിഭവം കൊണ്ടൊ പരിചയം കൊണ്ടൊ
കിളിവാതില്‍ കൊളുത്തുകള്‍ പരിഹസിച്ചു...
മെല്ലെ കിളിവാതില്‍ കൊളുത്തുകള്‍ പരിഹസിച്ചു...

(പ്രാസാദചന്ദ്രിക പാല്‍ത്തിരമെഴുകിയ)


കാറ്റിനു ദാഹം എന്‍ കരളിനു ദാഹം
കമനീ ഈ രജനിക്കതിമോഹം
(കാറ്റിനു......)
പുളകം നെഞ്ചില്‍ പൂത്തുണരുന്നു
പ്രിയയെ.....പ്രിയയെ എങ്ങനെ ഉണര്‍ത്തും
എന്‍ പ്രിയയെ എങ്ങനെ ഉണര്‍ത്തും ഞാന്‍...

(പ്രാസാദചന്ദ്രിക പാല്‍ത്തിരമെഴുകിയ)
ലലലല.....ലലലല....ലലലല... 

----------------------------------

Added by jayalakshmi.ravi@gmail.com on January 25, 2010

Um..um...um...um...
Praasaadachandrika paalthiramezhukiya
pallavakeleeshayanathil
paarvanachandran mukilil mayangi
paarijaathakkotipole oru
paarijaathakkotipole
(praasaadachandrika.....)

paalaazhithennal parimalam kavaraan
paavaatanjorikalil mukhamanachu
(paalaazhithennal.....)
paribhavam kondo parichayam kondo
kilivaathil koluthukal parihasichu...
melle kilivaathil koluthukal parihasichu...

(praasaadachandrika)

kaattinu daaham en karalinu daaham
kamanee ee rajanikkathimoham
(kaattinu.....)
pulakam nenchil poothunarunnu
priyaye.... priyaye engane unarthum
en priyaye engane unarthum njaan....

(praasaadachandrika)
lalalala....lalalala....lalalala... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരപ്പൂ നാണിച്ചു
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
സങ്കൽപവൃന്ദാവനത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
സ്വപ്നത്തിൽ വന്നവൾ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
കല്‍പ്പനകള്‍ തന്‍ കല്‍പ്പകതോപ്പില്‍
ആലാപനം : സദാനന്ദന്‍, സുധ വര്‍മ്മ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍