View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെഞ്ചം നിനക്കൊരു ...

ചിത്രംമറവില്‍ തിരിവ് സൂക്ഷിക്കുക (1972)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Nencham ninakkoru mancham
Panchasaayakan poo kondu moodumee nencham
oru malarmancham
-nencham-

Hemantha sandhyakal panineeril mukkiya
raamacha visharikal veeshumpol -hemantha-
kaamukee....kamukee njan ninte swayamvara panthalile
kaarmukamoru naal kulaykkum
athil kaamabaanam thodukkum
-nencham-

Seemantha rekhayil alakangal maadi nee
sindoora thilakangal chaarthumpol -seemantha-
sreemathee...sreemathee njan ninte madhuvidhu raathriyile
romancha mukulangal vidarthum
ente premadaaham theerkkum
-nencham-
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നെഞ്ചം നിനക്കൊരു മഞ്ചം
പഞ്ചസായകന്‍ പൂകൊണ്ടു മൂടുമീ നെഞ്ചം
ഒരു മലര്‍മഞ്ചം
- നെഞ്ചം-

ഹേമന്തസന്ധ്യകള്‍ പനിനീരില്‍ മുക്കിയ
രാമച്ചവിശറികള്‍ വീശുമ്പോള്‍ -ഹേമന്ത-
കാമുകീ .... കാമുകീ ഞാന്‍ നിന്റെ സ്വയംവരപ്പന്തലിലെ
കാര്‍മുകമൊരുനാള്‍ കുലയ്ക്കും
അതില്‍ കാമബാണം തൊടുക്കും
- നെഞ്ചം-

സീമന്തരേഖയില്‍ അളകങ്ങള്‍ മാടി നീ
സിന്ദൂരതിലകങ്ങള്‍ ചാര്‍ത്തുമ്പോള്‍ -സീമന്ത-
ശ്രീമതീ .... ശ്രീമതീ ഞാന്‍ നിന്റെ മധുവിധുരാത്രിയിലെ
രോമാഞ്ചമുകുളങ്ങള്‍ വിടര്‍ത്തും
എന്റെ പ്രേമദാഹം തീര്‍ക്കും
- നെഞ്ചം-


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സഹ്യാദ്രി സാനുക്കൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാടുകൾ കളിവീടുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കടുന്തുടി കയ്യിൽ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മൂളിയലങ്കാരി
ആലാപനം : പി മാധുരി, രാധ വിശ്വനാഥ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സൂര്യന്റെ തേരിനു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കടുവാ കള്ള ബടുവാ
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ