

മിഴിയോ മഴവില്‍ക്കൊടിയോ ...
ചിത്രം | ശക്തി (1972) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | വയലാര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical mizhiyo mazhavilkkodiyo mizhiyo mazhavilkkodiyo madhumozhiyo chilaykkum kiliyo mudiyo panamkulayo ilam chodiyo pavizhappoliyo (mizhiyo) kavilo kannippalunko nunakkuzhiyo neenthalkkulamo mukhashree malarithalil sakhee mookaanuraagamo youvanamo azhake nee aaraadhikayo raadhikayo (mizhiyo) nakhamo chandrakkalayo nakhakshathamo pootha maruko ee manassin thiru nadayil sakhee mallikaarjunano kaamukano azhake nee aaraadhikayo raadhikayo (mizhiyo) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മിഴിയോ.. മഴവില്‍ക്കൊടിയോ.. മിഴിയോ മഴവില്‍ക്കൊടിയോ മധുമൊഴിയോ ചിലയ്ക്കും കിളിയോ മുടിയോ പനങ്കുലയോ ഇളം ചൊടിയോ പവിഴപ്പൊളിയോ (മിഴിയോ) കവിളോ കന്നിപ്പളുങ്കോ നുണക്കുഴിയോ നീന്തല്‍ക്കുളമോ കവിളോ കന്നിപ്പളുങ്കോ നുണക്കുഴിയോ നീന്തല്‍ക്കുളമോ മുഖശ്രീമലരിതളില്‍ സഖീ മൂകാനുരാഗമോ യൌവ്വനമോ അഴകേ - നീ ആരാധികയോ രാധികയോ (മിഴിയോ) നഖമോ ചന്ദ്രക്കലയോ നഖക്ഷതമോ പൂത്ത മറുകോ നഖമോ ചന്ദ്രക്കലയോ നഖക്ഷതമോ പൂത്ത മറുകോ ഈ മനസ്സിന്‍ തിരുനടയില്‍ സഖീ മല്ലികാര്‍ജ്ജുനനോ കാമുകനോ അഴകേ - നീ ആരാധികയോ രാധികയോ (മിഴിയോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലാരണ്യമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൂക്കൾ എനിക്കിഷ്ടമാണു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കുളിരോ കുളിരോ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാന്യന്മാരേ മഹതികളേ
- ആലാപനം : അടൂര്‍ ഭാസി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി